ജനറല്‍ വികെ സിങ് രാജിവച്ചേക്കും

എന്നാല്‍ മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റിലുള്ള 1951 മെയ് പത്ത് ജനനതിയ്യതിയായി അംഗീകരിക്കണമെന്നതായിരുന്നു സിങിന്റെ ആവശ്യം. 1971ല്‍ തന്നെ രേഖകളില്‍ ആവശ്യമായ തിരുത്തല്‍ വേണമെന്നാവശ്യപ്പെട്ടുകൊണ്ട് അപേക്ഷ നല്‍കിയിരുന്നതായി ജനറലിനുവേണ്ടി ഹാജരായ യുയു ലളിത് വാദിച്ചെങ്കിലും ഇതിനാവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല.
തുടര്‍ന്ന് ഹരജി പിന്‍വലിക്കാന്‍ ജസ്റ്റീസുമാരായ ആര്‍ എം ലോധയും എച്ച് എല്‍ ഗോഖലെയും സിങിനെ അനുവദിക്കുകയായിരുന്നു. പരമോന്നത കോടതിയുടെ തീരുമാനത്തോടെ മെയ് 31ന് ജനറലിന് വിരമിക്കേണ്ടി വരും. എന്നാല്‍ സര്‍ക്കാരുമായി തുറന്ന ഒരേറ്റുമുട്ടലിന് പോയതിനാല്‍ ജനറല്‍ രാജിവയ്്ക്കുന്നതിനെ കുറിച്ച് ഗൗരവമായി ആലോചിച്ചുകൊണ്ടിരിക്കുന്നതായാണ് സൂചന.












Click it and Unblock the Notifications