കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിപണിയിലേക്ക് വിദേശം നിക്ഷേപം ഒഴുകുന്നു

Google Oneindia Malayalam News

Sensex
മുംബൈ: വിദേശ നിക്ഷേപസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ വീണ്ടും സജീവമാകുന്നു. അമേരിക്കന്‍ സാമ്പത്തിക കണക്കുകളിലുണ്ടായ മുന്നേറ്റവും ഗ്രീസ് പ്രതിസന്ധിയിലുണ്ടായ അയവും കൂടുതല്‍ ചെറുകിട നിക്ഷേപകര്‍ വിപണിയിലേക്കിറങ്ങാന്‍ തുടങ്ങിയതും ചേര്‍ന്ന് സെന്‍സെക്‌സിനെയും നിഫ്റ്റിയെയും മുന്നോട്ടു നയിച്ചു. മുംബൈ സൂചിക 135.36 പോയിന്റ് വര്‍ധിച്ച് 18289.35ലും ദേശീയ സൂചിക 42.35 കൂടി 5564.30ലും ക്ലോസ് ചെയ്തു.

ഫെബ്രുവരി 14വരെയുള്ള കണക്കുനോക്കുകയാണെങ്കില്‍ 2324 കോടി ഡോളറാണ് ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകിയിട്ടുള്ളത്. കൂടാതെ കഴിഞ്ഞ ദിവസം തളര്‍ച്ചയെ നേരിട്ട റിലയന്‍സ് ഇന്‍ഡസ്ട്രീസ് തിരിച്ചുവന്നതും കുതിപ്പിനു കാരണമായി. വിപണി മൂലധനത്തില്‍ ഏറ്റവും മുന്നിലുള്ള കമ്പനിയാണ് റിലയന്‍സ്.

ലാന്‍കോ ഇന്‍ഫ്രാടെക്, ജെഎസ്ഡബ്ല്യു എനര്‍ജി, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, തെര്‍മാക്‌സ് ലിമിറ്റഡ്, ശ്രീ സിമന്റ് ഓഹരികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം ഡിഷ് ടിവി, ക്രിസില്‍, ജെറ്റ് എയര്‍വെയ്‌സ്, യുനൈറ്റഡ് ഫോസ്ഫറസ്, ഹീറോ മോട്ടോര്‍കോര്‍പ് ഓഹരി നാലു മുതല്‍

English summary
The Sensex closed at 18289, up 135 points from its previous close, and the Nifty shut shop at 5564, up 42 points.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X