Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിവച്ചവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല: ചാണ്ടി

Oommen Chandy
കൊച്ചി: മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ഉത്തരവാദികളായവരെ രക്ഷപ്പെടാന്‍ അനുവദിയ്ക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൃഗീയമായ കൊലപാതകമാണ് നടന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് പുറത്തുവച്ചാണ് സംഭവം നടന്നതെന്ന ഇറ്റാലിയന്‍ അധികൃതരുടെയും കപ്പല്‍ അധികൃതരുടെയും വാദം അംഗീകരിച്ചിട്ടില്ല. വെടിവയ്പ് നടന്നത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്ക് അകത്താണെന്ന കാര്യം തെളിയിക്കുന്നതിനാവശ്യമായ രേഖകളും കാര്യങ്ങളും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തന്നെ ഇക്കാര്യം തെളിയിക്കേണ്ടിവരും. കപ്പല്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമപരമായി മാത്രമെ നീങ്ങാന്‍ കഴിയൂ. ഇതിനായി ക്തമായ തെളിവുകള്‍ ശേഖരിച്ചു വരികയാണ്

കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും കേസിന്റെ പുരോഗതിയെക്കുറിച്ച് അഡ്വക്കേറ്റ് ജനറലുമായും പോലീസ് ഉദ്യോഗസ്ഥരുമായും ചര്‍ച്ച ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു.

നാല് ദിവസമായിട്ടും കപ്പലിലുള്ളവര്‍ക്കെതിരേ നടപടിയെടുക്കാഞ്ഞതെന്തെന്ന ചോദ്യത്തിന് പ്രശ്‌നത്തെ വികാരപരമായി സമീപിക്കാനാകില്ലെന്നും ഇത്തരമൊരു സംഭവം ഇവിടെ ആദ്യമാണെന്നും പഴുതുകളുണ്ടാകാത്ത നിയമനടപടിയാണ് സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി കപ്പല്‍ ജീവനക്കാരുടെ അഭിഭാഷകനായി എത്തുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+