എസ് ബാന്‍ഡ് ഇടപാടില്‍ പുനരന്വേഷണം വേണം

കരാറിനെക്കുറിച്ച് അന്വേഷിച്ച പ്രത്യുഷ് സിന്‍ഹ കമ്മിറ്റിയുടെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള മന്ത്രി വി.നാരായണസ്വാമിക്ക് അയച്ച കത്തില്‍ പറയുന്നു.
മാധവന്‍നായര്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് സ്വകാര്യ സ്ഥാപനമായ 'ദേവാസിന് എസ്-ബാന്‍ഡ് നല്‍കുന്നതിനുള്ള കരാര്‍ ഒപ്പിട്ടത്. തുച്ഛമായ ആയിരം കോടി രൂപയ്ക്കു സ്വകാര്യ കമ്പനിക്ക് എസ്- ബാന്‍ഡ് അനുവദിച്ചതിലൂടെ മൊത്തം രണ്ടുലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് ആരോപണം. ഈ ഇടപാടില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് മാധവന്‍നായര്‍ക്കും മറ്റും എതിരെ നടപടി ഉണ്ടായിരിക്കുന്നത്.
വിവാദത്തെപ്പറ്റി അന്വേഷിക്കാന്‍ കഴിഞ്ഞ വര്‍ഷം മേയ് 31ന് മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മിഷണര്‍ പ്രത്യൂര്‍ഷ സിന്‍ഹയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഉന്നതതല സമിതിയെ പ്രധാനമന്ത്രി നിയമിച്ചത്. സമിതിയുടെ അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി. മാധവന്‍ നായര്‍ ഉള്‍പ്പടെ നാലു ശാസ്ത്രജ്ഞര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.












Click it and Unblock the Notifications