കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ് കുറ്റകൃത്യങ്ങള്‍ക്ക് വന്‍തുക പിഴ

  • By Ajith Babu
Google Oneindia Malayalam News

Cabinet approves amendments to Motor Vehicle Act
ദില്ലി: വാഹനം ഓടിയ്ക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ വന്‍തുക പിഴ. ഈ കുറ്റത്തിന് ആദ്യ തവണത്തെ 500 രൂപയാണ് പിഴ ശിക്ഷ. വീണ്ടും കുറ്റം ആവര്‍ത്തിച്ചാല്‍ ഇതിന്റെ പിഴത്തുക പത്തിരട്ടിയായി ഉയരും. ഇതുള്‍പ്പെടെ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് രാജ്യത്തെ മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.

രണ്ടാം തവണ മൊബൈല്‍ ഉപയോഗിച്ചെന്ന കുറ്റത്തിന് പിടിച്ചാല്‍ ഡ്രൈവറുടെ പക്കല്‍ നിന്ന് 5000 രൂപയാണ് പിഴയിടാക്കുക. അതേസമയം മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 2000 രൂപ പിഴയും രണ്ടു വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയും തടവും ഒരുമിച്ചോ ശിക്ഷയായി ലഭിക്കും. രക്തത്തില്‍ മദ്യത്തിന്റ അളവനുസരിച്ച് പിഴത്തുകയില്‍ വ്യത്യാസം വരികയും ചെയ്യും. നിലവില്‍ 100 മില്ലിലിറ്റര്‍ രക്തത്തില്‍ 30 മില്ലിഗ്രാം ആല്‍ക്കഹോളാണ് അനുവദനീയമായത്.

അശ്രദ്ധമായി വണ്ടിയോടിച്ച് പൊതുമുതലിന് നാശം വരുത്തുന്നവരുടെ പക്കല്‍ നിന്നും 5000 രൂപ പിഴ ഈടാക്കാനും തീരുമാനമായിട്ടുണ്ട്.

ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നവര്‍ക്ക് 500 രൂപ മുതല്‍ 1500 രൂപ വരെയാണ് പിഴ ചുമത്തുക. ട്രാഫിക് ഐലന്‍ഡിലെ ചുവപ്പ് സിഗ്‌നല്‍ അവഗണിച്ച് വാഹനം പായിച്ചാലും 500 മുതല്‍ 1500 രൂപ വരെ പിഴ ലഭിക്കാം.

രാജ്യത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലും ട്രാഫിക് ലംഘനങ്ങള്‍ കൂടിയതുമാണ് നിയമം ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. ഭേദഗതി ബില്‍ ബഡ്ജറ്റ് സമ്മേളനത്തില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.

English summary
Soon, traffic rule violators will have to cough up hefty penalties - almost 10 times more than what they pay now - for offences such as overspeeding and drunk driving. The Union cabinet has approved the proposed Motor Vehicle Amendment Bill, the legislation that regulates road transport in the country, on Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X