കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനുമായുള്ള ബന്ധം തുടരും: ഇന്ത്യ

Google Oneindia Malayalam News

Iran Oil
ന്യൂയോര്‍ക്ക്: ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയിലോ ആ രാജ്യവുമായുള്ള സഹകരണത്തിലോ യാതൊരു മാറ്റവും വരുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ബന്ധങ്ങള്‍ പോലെ തന്നെ ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാണ് പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള സൗഹൃദവും. രാജ്യത്തിന്റെ വിദേശനയങ്ങളെ വളച്ചൊടിക്കാന്‍ അമേരിക്ക-ഇസ്രായേല്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്-വാഷിങ്ടണിലെ ഇന്ത്യന്‍ എംബസി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അന്താരാഷ്ട്ര ആണവ ഏജന്‍സിയുടെ പരിശോധനയുമായി ഇറാന്‍ സഹകരിക്കണമെന്ന ഇന്ത്യയുടെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. അതേ സമയം സമാധാന ആവശ്യങ്ങള്‍ക്ക് ആണവ ഇന്ധനം ഉപയോഗിക്കാന്‍ ഇറാന് 100 ശതമാനവും അര്‍ഹതയുണ്ടെന്നും ഇന്ത്യ ചിന്തിക്കുന്നു.

തീര്‍ച്ചയായും ഇറാനുമായുള്ള വാണിജ്യബന്ധം ഇന്ത്യക്ക് ഒഴിവാക്കാനാവില്ല. അത് രാജ്യത്തെ ഊര്‍ജ്ജപ്രതിസന്ധിയിലേക്ക് നയിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. കൂടാതെ അഫ്ഗാനിസ്താനില്‍ ഇന്ത്യക്ക് താല്‍പ്പര്യമുള്ള ഒട്ടേറെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നിലവിലുള്ള സാഹചര്യത്തില്‍ ആ രാജ്യത്തെ കരമാര്‍ഗ്ഗം ബന്ധിപ്പിക്കാന്‍ ഇറാന്‍ സഹായകമാണ്.
ചുരുക്കത്തില്‍ ഇന്ത്യയുടെ നിലവിലുള്ള വിദേശനയത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല. മറിച്ചുള്ള ആരോപണങ്ങള്‍ തെറ്റാണ്. യുദ്ധഭീഷണി മുഴക്കുന്നതിനു പകരം നയതന്ത്രത്തിലൂടെ പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് വേണ്ടത്.

English summary
Asserting that media has presented a distorted picture of its relations with Iran, India has warned against letting the Iran situation escalate into a “disastrous” conflict and urged peaceful resolution of the issue through diplomacy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X