മനോരമ കുടുംബം വിശ്വാസികളെ ചതിയ്ക്കുന്നു: വിഎസ്

അറുപത് വര്‍ഷത്തേയ്ക്ക് മനോരമയ്ക്ക് പാട്ടമായി കൊടുത്ത ഭൂമിയാണിത്. പാട്ടത്തുക നല്‍കിയില്ലെന്നതിന് പുറമേ ക്ഷേത്രഭൂമി വിറ്റ് ചെറിയാന്‍ പണമുണ്ടാക്കുകയും ചെയ്തു. 386 ഏക്കറുണ്ടായിരുന്ന ക്ഷേത്ര ഭൂമി ചെറിയാന്‍ ബന്ധുക്കള്‍ക്ക് പതിച്ചു നല്‍കാന്‍ ശ്രമിച്ചു.
പത്രത്തിന്റെ മറവില്‍ മനോരമ കുടുംബം നടത്തിയ ചതിയ്ക്കും വിശ്വാസ വഞ്ചനയ്ക്കും കണക്കില്ലെന്നും വിഎസ് കുറ്റപ്പെടുത്തി. ക്ഷേത്രഭൂമി തിരികെ ലഭിയ്ക്കാനായി ഭാരവാഹികള്‍ പന്തല്ലൂരില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. ഭൂമി തിരികെ ലഭിക്കാനായി ഭാരവാഹി മണികണ്ഠന്‍ നടത്തുന്ന നിരാഹാര സമരത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും വിഎസ് അറിയിച്ചു.












Click it and Unblock the Notifications