മട്ടന്‍കറി കണ്ടു ഗോവിന്ദചാമി ബിരിയാണി മറന്നു

തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണം, ജയിലില്‍ കഞ്ചാവ് ലഭ്യമാക്കണം, എന്നും ഉച്ചയ്ക്ക് ബിരിയാണിയും രാത്രി പൊറോട്ടയും കോഴിക്കറിയും വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച കേസിലെ പ്രതി ജയിലില്‍ നിരാഹാരം തുടങ്ങിയത്.
വെള്ളിയാഴ്ച ആരംഭിച്ച നിരാഹാരം ശനിയാഴ്ചയിലെ ഉച്ചഭക്ഷണമായ ചോറും മട്ടന്‍ കറിയും കണ്ടപ്പോള്‍ അവസാനിച്ചു. ജയിലിലെ ശനിയാഴ്ചകളിലെ പതിവു ഭക്ഷണമാണ് ഇറച്ചിക്കറിയും ചോറും.
ആഴ്ചയില്‍ രണ്ടു ദിവസം മീനും ഒരു ദിവസം ഇറച്ചിയും ആണ് ജയിലിലെ ഭക്ഷണം. ഗോവിന്ദചാമിയും സെല്ലിന്റെ തൊട്ടു മുന്നില്‍ വെച്ച് ആവി പാറുന്ന മട്ടന്‍ കറി വിളമ്പി നിരാഹാരം അവസാനിപ്പിക്കാന്‍ അയാളെ പ്രലോഭിപ്പിക്കുക എന്ന ജയിലധികൃതരുടെ തന്ത്രമാണ് ഇവിടെ വിജയിച്ചത്.












Click it and Unblock the Notifications