കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊങ്കാലക്കേസ്: പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാലില്‍ പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരെ സ്വമേധയാ കേസെടുത്ത പോലീസ് നടപടി വിവാദത്തിലേക്ക്. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനിലെ രണ്ട് എസ്.ഐമാരെയും ഡിസിപി വി.സി മോഹനനെയും സസ്‌പെന്‍ഡ് ചെയ്തു. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി.

ഫോര്‍ട്ട് സ്‌റ്റേഷനിലെ എസ്.ഐയാണ് സ്ത്രീകള്‍ക്കെതിരെ കേസെടുത്ത് എഫ്.ഐ.ആര്‍ തയ്യാറാക്കി തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് വിവാദമായതോടെ എസ്.ഐയ്ക്കും ഡിസിപിക്കുമെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കിയിരുന്നു.

ആറ്റുകാല്‍ പൊങ്കാല പൊതുനിരത്തിലെ പൊതുയോഗം വിലക്കികൊണ്ടുള്ള ഹൈക്കോടതി വിധിയുടെ പരിധിയില്‍ വരില്ലെന്ന് ഡിജിപി പറഞ്ഞു. സ്ത്രീകള്‍ ഒന്നടങ്കമല്ല പൊങ്കാലയിടാന്‍ വന്നത്. ഒറ്റയ്ക്കും ചെറിയ കൂട്ടമായുമാണ് പൊങ്കാലയിടാന്‍ എത്തിയത്. അതിനാല്‍ സംഘം ചേര്‍ന്നുള്ള റോഡ് ഉപരോധമായി കാണാന്‍ കഴിയില്ലെന്നും ഡിജിപി അറിയിച്ചു.

പിറവം ഉപതിരഞ്ഞെടുപ്പ് അടുത്തെത്തിനില്‍ക്കെ വിഎസിന്റെ അഭിസാരിക പരാമര്‍ശത്തിലൂടെ ക്ഷീണത്തിലായ ഇടതുമുന്നണിയ്ക്ക് വീണുകിട്ടിയ വടിയായി മാറിയിരിക്കുകയാണ് പൊങ്കാലക്കേസ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്ത്രീ വിരുദ്ധമാണെന്ന് ആരോപണമുയര്‍ത്തുന്നതിലൂടെ തിരിച്ചടി മറികടക്കാമെന്നാണ് എല്‍ഡിഎഫ് ക്യാമ്പിന്റെ പ്രതീക്ഷ.

അതേസമയം വിവാദത്തില്‍ നിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ധൃതഗതിയില്‍ കേസെടുത്ത പൊലീസുകാര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ സ്വീകരിച്ചിരിയ്ക്കുന്നത്.

English summary
The Fort police have registered case as per the High Court directive on June 24th imposing a ban on wayside meetings. A report regarding this has been submitted before the Chief judicial magistrate Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X