പാറ്റ്‌ന: മട്ടന്‍ വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അച്ഛന്‍ മകനെ വെടിവച്ചു കൊന്നു. രാധാകൃഷ്ണ താക്കൂറാണ് ഇരുപതുകാരനായ തന്റെ മകന്‍ ശത്രുഘന്‍ താക്കൂറിനെ വെടിവച്ചു കൊന്നത്. പാറ്റ്‌നയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ബോജ്പൂര്‍ ജില്ലയിലാണ് സംഭവം.
മട്ടന്‍ തനിയ്ക്ക് ആദ്യം വിളമ്പണമെന്ന് ശത്രുഘന്‍ വാശി പിടിക്കുകയായിരുന്നു. എന്നാല്‍ മൂത്ത മകന് ആദ്യം വിളമ്പണമെന്ന അഭിപ്രായക്കാരനായിരുന്നു അച്ഛന്‍. തര്‍ക്കത്തിനൊടുവില്‍ രാധാകൃഷ്ണ താക്കൂര്‍ മകനെ വെടിവച്ചു കൊല്ലുകയായിരുന്നു.
ശത്രുഘന്റെ മാതാവ് ലീലാവതി ദേവിയുടെ പരാതി അനുസരിച്ച പൊലീസ് കേസെടുക്കുകയായിരുന്നു. ഭര്‍ത്താവ് തന്റെ മകനെ വെടിവച്ചു കൊന്നുവെന്ന് അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്ന
A man was arrested on Sunday for shooting his son dead after an argument on serving him mutton before other members of the family in a village in Bihar, police said.,