കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് കാല്‍ക്കോടി സ്വവര്‍ഗാനുരാഗികള്‍

  • By Ajith Babu
Google Oneindia Malayalam News

Gay
ദില്ലി: രാജ്യത്ത് കാല്‍ക്കോടി സ്വവര്‍ഗ്ഗാനുരാഗികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഇതില്‍ ഇതില്‍ 1,25,000 പേര്‍ എയ്ഡ്‌സ് ബാധിതരാണ്. നാലു ലക്ഷം പേരെ എയ്ഡ്‌സ് നിയന്ത്രണ പരിപാടിയുടെ പരിധിയില്‍ കൊണ്ടുവരുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഇപ്പോള്‍ രണ്ടു ലക്ഷത്തോളം പേരാണ് ഇതിനു കീഴില്‍ ഉള്ളത്. ദേശീയ എയ്ഡ്‌സ് നിയന്ത്രണ പരിപാടിയുടെ കണക്കുകള്‍ പ്രകാരമാണു സ്വവര്‍ഗാനുരാഗികളുടെ എണ്ണം കണക്കാക്കിയതെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിയ്ക്കുന്നു.

സ്വവര്‍ഗ്ഗ ലൈംഗികത നിയമവിധേയമാക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ രാജ്യത്തെ സ്വവര്‍ഗ്ഗാനുരാഗികളുടെ കണക്ക് ഹാജരാക്കണമെന്ന് നേരത്തേ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
The Centre on Tuesday told the Supreme Court that there were around 25 lakh homosexuals in the country of which 1.75 lakh — seven per cent — were HIV-infected.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X