മായാവതിയ്ക്ക് 111 കോടി രൂപയുടെ സ്വത്ത്
ദില്ലി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ ബിഎസ്പി മേധാവി മേധാവി മായാവതിയുടെ ആസ്തി അഞ്ചു വര്‍ഷത്തിനിടെ ഇരട്ടിയായി. 111.64 കോടിയാണ് മായാവതിയുടെ ഇപ്പോഴത്തെ സ്വത്ത്. യുപി അധോഗതിയില്‍ തുടരുകയാണെങ്കിലും മായാവതിയുടെ സ്വത്തുവകകളില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ 25 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ചൊവ്വാഴ്ച രാജ്യസഭയിലേക്ക് നല്‍കിയ നാമനിര്‍ദേശ പത്രികയോടൊപ്പമാണ് മായാവതി സ്വത്തുവിവരം വെളിപ്പെടുത്തിയത്. 380 കാരറ്റ് വജ്രാഭരണങ്ങളും ഒരു കിലോഗ്രാം സ്വര്‍ണവും 20 കിലോ വെള്ളിയും മായാവതിയുടെ സ്വത്തുവഹകളില്‍ ഉള്‍പ്പെടും.
ദില്ലിയില്‍ രണ്ട് കടകളും കോടികള്‍ വിലമതിക്കുന്ന വീടുമുണ്ട്. ലഖ്‌നോയിലെ വസതിക്ക് 15 കോടിയോളം വിലവരും. 2010ല്‍ മുഖ്യമന്ത്രി മായാവതിയുടെ സ്വത്ത് 88 കോടിയായിരുന്നു. 2007ല്‍ നാലാംവട്ടം മുഖ്യമന്ത്രിയാകുമ്പോള്‍ 52.27 കോടിയായിരുന്നു മായാവതിയുടെ ആസ്തി. 2010ല്‍ 87 കോടിയിലെത്തിയ ആസ്തി 2012ലാണ് 111.64 കോടിയായി ഉയര്‍ന്നത്. അധികാരമൊഴിയുമ്പോള്‍ സ്വത്തിലുണ്ടായ വര്‍ധന നൂറു ശതമാനത്തിലുമധികം.












Click it and Unblock the Notifications