കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലതാനായരെ ഒളിപ്പിച്ചവര്‍ക്ക് തടവ്

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: കിളിരൂര്‍ പീഡനക്കേസിലെ പ്രതിയും ഇടനിലക്കാരിയുമായ ലതാനായരെ ഒളിവില്‍ പാര്‍പ്പിച്ച കേസിലെ പ്രതികളെ രണ്ട് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. പ്രതികള്‍ 5,000 രൂപ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

ഇടുക്കി ദേവികുളം സ്വദേശിയായ കളക്ടര്‍ ലത്തീഫ് എന്ന് വിളിക്കുന്ന അബ്ദുള്‍ ലത്തീഫ് (55) ,കോട്ടയം തിരുവാര്‍പ്പ് സ്വദേശി ദേവദാസ് (58) എന്നിവരായിരുന്നു പ്രതികള്‍. ഇവര്‍ കുറ്റക്കാരെന്ന് കോടതി വെള്ളിയാഴ്ച കണ്‌ടെത്തിയിരുന്നു. ശിക്ഷ വിധിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം ശിക്ഷ പ്രഖ്യാപിച്ച ശേഷം പ്രതികളെ ജാമ്യത്തില്‍ വിട്ടു. മൂന്ന് വര്‍ഷംവരെയുള്ള ശിക്ഷകള്‍ക്ക് വിചാരണ കോടതികള്‍ക്ക് തന്നെ ജാമ്യം നല്‍കാമെന്ന വ്യവസ്ഥ അനുസരിച്ചാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്.

ലതാനായരെ 2004 ഒക്ടോബര്‍ 8 മുതല്‍ 12 വരെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മാറിമാറി ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചുവെന്നതാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.

English summary
The Thiruvananthapuram CBI Court on Saturday awarded two years rigorous imprisonment for two persons who found guilty of harbouring Kiliroor sex-scandal case accused Latha Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X