കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഇറാനെ ആക്രമിച്ചാല്‍ ഒമാന്‍ അപകടത്തില്‍

  • By Shabnam Aarif
Google Oneindia Malayalam News

മസ്‌ക്കറ്റ്: ഇറാനും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സൈനിക ഏറ്റുമുട്ടലുണ്ടായാല്‍ ഒമാന് അപകട സാധ്യതയുണ്ടെന്നും, എന്നാല്‍ സമാധാന ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അവസരമുണ്ടെന്നും ഒമാന്‍.

ഇറാനിലെ ഹോര്‍മുസ് കടലിടുക്കിന്റെ എതിര്‍ വശത്താണ് ഒമാന്‍ സ്ഥിതി ചെയ്യുന്നത് എന്നതാണ് ഇറാനെ പാശ്ചാത്യ രാജ്യങ്ങള്‍ ആക്രമിക്കുമ്പോള്‍ അത് ഒമാന് ഭീഷണിയാകുന്നത്.

ഇറാന്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന അമേരിക്കയുടേയും യുറോപ്യന്‍ യൂണിയന്റെയും ആരോപണത്തെ തുടര്‍ച്ചയായി നിഷേധിക്കുകയാണ് ഇറാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

ഇസ്രായേലും അമേരിക്കയും ഇറാനെതിരെ സൈനിക നീക്കം നടത്തുമെന്ന് പ്രത്യക്ഷമായും പരോക്ഷമായും ഭീഷണിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഒമാന്റെ ഈ മുന്നറിയിപ്പ്.

ഇറാനും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഇടയ്ക്കുള്ള നിരവധി പ്രശ്‌നങ്ങള്‍ക്ക് മധ്യസ്ഥം വഹിച്ച ചരിത്രമുണ്ട് ഒമാന്.

English summary
Oman, located strategically on the opposite side of the Strait of Hormuz from Iran, said the risk of military conflict between Tehran and the West was rising but there was still plenty of opportunity to negotiate peace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X