മുല്ലപ്പെരിയാറില്‍ വീണ്ടും പരിശോധന

അണക്കെട്ട് പൂര്‍ണ്ണമായും സ്‌കാന്‍ ചെയ്ത് ബലം പരിശോധിക്കുന്നതാണ് ടോമോഗ്രഫി. അണക്കെട്ടിലെ സുര്‍ക്കിയുടെ സാന്നിധ്യം അറിയുന്നതിനായി ഒരു ഭാഗം തുരന്ന് ക്യാമറ കടത്തിവിട്ട് അടിത്തട്ടു വരെ സ്‌കാന്‍ ചെയ്യുന്നതാണ് ബോര്‍ഹോള്‍.
പരിശോധനയ്ക്കായി ദില്ലിയില്‍ നിന്നുള്ള നിദഗ്ധ സംഘം വൈകാതെ മുല്ലപ്പെരിയാറില്‍ എത്തും. രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധനയുടെ റിപ്പോര്‍ട്ട് തയ്യാറാക്കും. അന്തിമ റിപ്പോര്‍ട്ട് ഏപ്രില്‍ അവസാന വാരം സമര്‍പ്പിക്കാന്‍ കഴിയും എന്നാണ് ഉന്നതാധികാര സമിതിയുടെ പ്രതീക്ഷ.












Click it and Unblock the Notifications