കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫ് പിന്തുണ പ്രതീക്ഷിച്ച് ശെല്‍വരാജ്

  • By Ajith Babu
Google Oneindia Malayalam News

R Shelvaraj
നെയ്യാറ്റിന്‍കര: ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷയെന്നും സിപിഎം വിട്ട ആര്‍. ശെല്‍വരാജ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ജനക്ഷേമപ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണു പിറവത്തു ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ ജീര്‍ണത തുറന്നുകാട്ടും. നെയ്യാറ്റിന്‍കരയിലും പിറവം ആവര്‍ത്തിക്കുമെന്നു ശെല്‍വരാജ് സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവകാശപ്പെട്ടു.

യുഡിഎഫില്‍ ചേരുന്നതിനെക്കാള്‍ ഭേദം ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്ന് എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ശെല്‍വരാജ് പറഞ്ഞിരുന്നു. ആ നിലപാടില്‍ നിന്നും മലക്കംമറിഞ്ഞാണ് ശെല്‍വരാജ് യുഡിഎഫ് പാളയത്തിലേക്ക് നീങ്ങുന്നത്.

അതേസമയം, നെയ്യാറ്റിന്‍കര ലക്ഷ്യമിട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ലത്തീന്‍ കത്തോലിക്കാ മതമേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയതോടെ ഉപതിരഞ്ഞെടുപ്പുരംഗം ഉഷാറായി.

ശെല്‍വരാജിനെ മറികടക്കാന്‍ എല്‍.ഡി.എഫ്. എണ്ണയിട്ട യന്ത്രം പോലെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലാണ്. ഇടതുസ്ഥാനാര്‍ഥികളായി മുമ്പ് പരിഗണിക്കപ്പെട്ട പേരുകള്‍ക്കുപുറമേ മുന്‍ എം.എല്‍.എ: എസ്.ആര്‍. തങ്കരാജിന്റെ മകനും ഹൈക്കോടതി അഭിഭാഷകനുമായ പ്രദീപിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു.

പിറവം പോലെ എളുപ്പമല്ല നെയ്യാറ്റിന്‍കരയെന്നു വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ട പശ്ചാത്തലത്തില്‍ നെയ്യാറ്റിന്‍കര മേഖലയിലെ എസ്.എന്‍.ഡി.പിയില്‍ വന്‍സ്വാധീനമുള്ള സുരേഷിനെ കണ്ടതിനു പ്രാധാന്യമുണ്ട്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുകയെന്ന ഉദ്ദേശത്തോടെ ശെല്‍വരാജും ജനസമ്പര്‍ക്കം തുടങ്ങി. കോണ്‍ഗ്രസ് നേതാക്കളായ മാരായമുട്ടം സുരേഷടക്കം നിരവധിപേര്‍ ശെല്‍വരാജുമായി സൗഹൃദസംഭാഷണം നടത്തി. ചെങ്കല്‍, കാരോട് ഉള്‍പ്പെടെ മണ്ഡലം കമ്മിറ്റി കൂടിയപ്പോള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശെല്‍വരാജായിരിക്കുമെന്നു നേതാക്കള്‍ സൂചന നല്‍കി.

English summary
Former LDF MLA R Selvaraj has stated that he won't say no to any support to his newly formed party Janakiya Vikasana Munnani during the Neyyattinkara bypoll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X