അഞ്ചാം മന്ത്രി: ലീഗ് മനസ്സു തുറക്കും

എന്നാല്‍ പുതിയ ഫോര്‍മുലയെ കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി തങ്ങളെ അറിയിക്കുന്നതു വരെ പ്രതികരിക്കേണ്ടതില്ലെന്നാണ് ലീഗിന്റെ തീരുമാനം. അഞ്ചാം മന്ത്രി വിഷയവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന എംഎല്‍എമാരോടും പാര്‍ട്ടി ഭാരവാഹികളോടും അതിരുവിട്ട അഭിപ്രായ പ്രകടനം വേണ്ടെന്ന് ലീഗ് നിര്‍ദേശിച്ചിരുന്നു.
ലീഗിന്റെ ആവശ്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് മധുസൂദനന്‍ മിസ്ത്രിയുമായും ഇരുവരും പിന്നീട് ചര്‍ച്ച നടത്തി.
ഈ ചര്‍ച്ചയ്‌ക്കൊടുവിലാണ് സ്പീക്കര്‍ പദവി ലീഗിന് നല്‍കാമെന്ന തീരുമാനം ഉരുത്തിരിഞ്ഞത്. നിലവില്‍ സ്പീക്കറായ ജി കാര്‍ത്തികേയനെ രാജിവെപ്പിച്ച് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതോടൊപ്പം മുസ്ലീം ലീഗിലെ ഒരു മന്ത്രിയും രാജിവെയ്ക്കും. രാജി വയ്ക്കുന്ന ലീഗ് മന്ത്രിക്ക് സ്പീക്കര്‍ സ്ഥാനം നല്‍കും. ലീഗില്‍ നിന്ന്് പുതിയ ഒരാളെ മന്ത്രിയാക്കുകയും ചെയ്യും.
മന്ത്രിസഭയില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കപ്പെടും എന്നതിനാലാണ് കോണ്‍ഗ്രസ് ഇത്തരമൊരു നീക്കം നടത്തുന്നത്. എന്നാല്‍ മന്ത്രിസഭയിലേയ്ക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്നാണ് കാര്‍ത്തികേയന്റെ നിലപാട്. രാജിവച്ചാല്‍ എംഎല്‍എ ആയി തുടരുമെന്നും കാര്‍ത്തികേയന്‍ അറിയിച്ചിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കാര്‍ത്തികേയനു പകരം കോണ്‍ഗ്രസില്‍ നിന്ന് മറ്റൊരാളെ മന്ത്രിയാക്കാനും ആലോചനയുണ്ട്.












Click it and Unblock the Notifications