അഞ്ചാം മന്ത്രി: മുരളിയെ പിന്തുണച്ച് രവി

മുരളീധരന്‍ വളരെ സെന്‍സിബിളായി സംസാരിക്കുന്ന ആളാണ്. വിവേകത്തോടെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ജനങ്ങള്‍ കേള്‍ക്കുന്നുമുണ്ട്. സ്പീക്കറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ലീഗിന്റെ അഞ്ചാം മന്ത്രി വിഷയത്തില്‍ സ്പീക്കറെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലെന്നും വയലാര്‍ രവി പറഞ്ഞു.
മുസ്ലീം ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കാനായി ജി കാര്‍ത്തികേയനെ സ്പീക്കര്‍ സ്ഥാനത്തു നിന്നു മാറ്റുന്നത് ശുഭകരമായിരിക്കില്ലെന്നായിരുന്നു മുരളി പറഞ്ഞത്. കാര്‍ത്തികേയനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നത് നല്ല കാര്യമാണ്. എന്നാല്‍ മുസ്ലീംലീഗിന് അഞ്ചാം മന്ത്രിസ്ഥാനം നല്‍കുന്നതിനു വേണ്ടി തയ്യാറാക്കിയ ഒരു ഫോര്‍മുലയുടെ ഭാഗമായി അദ്ദേഹത്തെ സ്പീക്കര്‍ സ്ഥാനത്തു നിന്ന് മാറ്റുന്നത് നല്ല കാര്യമാണെന്ന് തോന്നുന്നില്ല.
ഇത്തരത്തിലുള്ള ഒരു ഫോര്‍മുലയും ഇതു വരെ കെപിസിസി. നിര്‍വാഹക സമിതിയോഗത്തിലോ രാഷ്ട്രീയ കാര്യസമിതിയിലോ ചര്‍ച്ച ചെയ്തിട്ടുള്ളതായി തനിയ്ക്കറിയില്ലെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മുസ്ലീംലീഗിന്റെ അഞ്ചാംമന്ത്രി സംബന്ധിച്ച പ്രശ്‌നത്തില്‍ കെ മുരളീധരന്‍ എംഎല്‍എ നടത്തുന്ന പരസ്യ പ്രസ്താവനകള്‍ പാര്‍ട്ടിയ്ക്ക് ഗുണം ചെയ്യില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications