Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് ഇന്ന് ഹോട്ടലുകള്‍ തുറക്കില്ല

Food
കൊച്ചി: എറണാകുളം ജില്ലയില്‍ ഹോട്ടലുകള്‍ അടച്ചിട്ട് സമരം. ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ചാണ് ജില്ലയിലെ ഹോട്ടലുകള്‍ തിങ്കളാഴ്ച അടച്ചിടുന്നത്. ഇന്ധന വില കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഭക്ഷണ വില കൂട്ടാതെ രക്ഷയില്ലെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറിന് 240 രൂപ വര്‍ധിപ്പിച്ചിരുന്നു. ഇതോടെ ഒരു സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 1810 രൂപ മുടക്കണമെന്നായി.

സിലിണ്ടറിന്റെ വിലവര്‍ധനയ്‌ക്കൊപ്പം അരി, വെള്ളം, പലവ്യഞ്ജനങ്ങള്‍, വൈദ്യുതി എന്നിവയ്ക്ക് മുടക്കുന്ന തുക കൂടിയാവുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. അതിനാലാണ് ഹോട്ടലുകള്‍ അടച്ചിട്ട് സമരം നടത്താന്‍ നിര്‍ബന്ധിതരായത്.

സൂചനാപണിമുടക്ക് എന്ന നിലയിലാണ് എറണാകുളം ജില്ലയില്‍ മാത്രം തിങ്കളാഴ്ച ഹോട്ടലുകള്‍ അടച്ചിടുന്നത്. വൈകാതെ തന്നെ സംസ്ഥാന തലത്തിലേയ്ക്കും സമരം വ്യാപിപ്പിക്കുമെന്ന് ഇവര്‍ അറിയിച്ചു.

ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വന്നത്. കൂടിയ നിരക്ക് നിലവില്‍ വന്നതോടെ കരിഞ്ചന്ത വ്യാപാരവും കൊഴുത്തിട്ടുണ്ട്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വാങ്ങുന്ന സിലിണ്ടറുകളാണ് മറിച്ചു വില്‍ക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കുന്നതിനെക്കാള്‍ ഇരട്ടിയിലേറെ തുക നല്‍കിയാലും ഹോട്ടലുകാര്‍ക്ക് ഇത് ലാഭമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+