അഞ്ചാംമന്ത്രി: മുനീറിന്റെ ഭാര്യയ്ക്ക് വധഭീഷണി

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് ആദ്യം ഫോണ്‍ കോള്‍ വന്നത്. നടക്കാവിലെ വീട്ടിലായിരുന്ന മന്ത്രിയുടെ ഭാര്യയോട് അപകീര്‍ത്തികരമായി സംസാരിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തു.
പിന്നീട് പല നമ്പറുകളില്‍ നിന്നായി എട്ട് പ്രാവശ്യം വിളിച്ചു ഭീഷണി മുഴക്കി. ഇതോടെ ഇക്കാര്യം കാഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിനെ അറിയിച്ചു. ഫോണ്‍ നമ്പറുകള്‍ സൈബര്‍ സെല്ലിന് കൈമാറുകയും ചെയ്തു.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പാലക്കാട് സ്വദേശികളായ ജോണ്‍സണ്‍, കെഎഫ് ജോണി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
ലീഗിന് അഞ്ചാം മന്ത്രിയെ നല്‍കിയതില്‍ പ്രതിഷേധിച്ചാണ് തങ്ങള്‍ ഭീഷണി മുഴക്കിയതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പാലക്കാട് എസ്പി എന്‍പി ദിനേശിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഇവരെ പിടികൂടിയത്. ഇരുവരേയും വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് എസ്പി അറിയിച്ചു.












Click it and Unblock the Notifications