കോളെജില്‍ പെണ്ണിന്റെ തലവെട്ടി; പ്രതിക്ക് വധശിക്ഷ

2011 ഏപ്രില്‍ 26ന് റാഞ്ചിയിലെ സെന്റ് സേവിയേഴ്‌സ് കോളെജാണ് ഈ ദാരുണ സംഭവത്തിനു വേദിയായത്. ഇന്റര്‍മീഡിയേറ്റ് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഖുശ്ബുവിനെ ബിജേന്ദ്രകുമാര്‍ എന്ന എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ് ക്രൂരമായി കൊന്നത്.
റാഞ്ചിയിലെ തുപുഡന സ്വദേശിനിയാണ് പെണ്‍കുട്ടി. ജംഷഡ്പൂരില്‍ മുത്തശ്ശിയോടൊപ്പം താമസിക്കുന്ന കാലത്താണ് ഖുശ്ബുവിനെ ബിജേന്ദ്ര പരിചയപ്പെടുന്നത്.
യുവാവ് തന്റെ പ്രേമം അറിയിച്ചെങ്കിലും ഖുശ്ബു അത് തിരസ്‌കരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചതോടെ യുവാവ് നിരന്തരം ശല്യപ്പെടുത്താന്‍ തുടങ്ങി. എന്നിട്ടും പെണ്‍കുട്ടി വിവാഹം കഴിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നുള്ള പകവീട്ടലായിരുന്നു കൊലപാതകം.
അവളുടെ ആത്മാവിന് ശാന്തി കിട്ടും. ഇത്തരം അതിക്രമങ്ങള്‍ ആക്രമിക്കാതിരിക്കാന്‍ ഈ വിധി സഹായിക്കും: ഖുശ്ബുവിന്റെ പിതാവ് പറഞ്ഞു.












Click it and Unblock the Notifications