എയര്‍ഇന്ത്യ, കടുത്ത നടപടികള്‍ തുടങ്ങി

അസുഖമാണെന്ന നാട്യത്തില്‍ നൂറോളം പൈലറ്റുമാര്‍ നിസ്സഹകരണ സമരം പ്രഖ്യാപിച്ചതിനെ വ്യോമയാനമന്ത്രി അജിത് സിങ് കടുത്ത ഭാഷയിലാണ് വിമര്‍ശിച്ചത്. സമരം അനവസരത്തിലുള്ളതും നിയമവിരുദ്ധവുമാണ്. മുന്‍കൂട്ടി അനുമതി കൂടാതെയുള്ള ഇത്തരം 'അസുഖ സമര' ത്തെ അംഗീകരിക്കാനാവില്ല.
പൈലറ്റുമാര്‍ കുറച്ചുകൂടി ക്ഷമ കാണിക്കേണ്ടതായിരുന്നു. ചര്‍ച്ചകളിലൂടെ പരിഹാരം കാണാവുന്ന പ്രശ്‌നങ്ങള്‍ മാത്രമാണ് അവര്‍ക്കുള്ളത്. സമരം കൊണ്ട് പാവം യാത്രക്കാരാണ് ബുദ്ധിമുട്ടുന്നത്.
പ്രശ്‌നങ്ങളെ മാനേജ്‌മെന്റ് ഗൗരവത്തോടെ സമീപിക്കുന്നില്ല. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത്. ഞങ്ങള്‍ എപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണ്. ചില ആവശ്യങ്ങളെങ്കിലും എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടേണ്ടതാണ്- ഐപിഡി പ്രസിഡന്റ് ജിതേന്ദ്ര അഹ്‌വാദ് അറിയിച്ചു.
ഇന്ത്യന്‍ എയര്‍ലൈന്‍സിലെയും എയര്‍ ഇന്ത്യയിലെയും ജീവനക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും വടംവലിയുമാണ് സമരത്തിന്റെ അടിസ്ഥാനകാരണമെന്ന് റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ എന്ന ഇന്ത്യന്‍ എയര്‍ലൈന്‍സ് ഇപ്പോള്‍ എയര്‍ ഇന്ത്യയുടെ ഭാഗമാണ്.












Click it and Unblock the Notifications