Get Updates
Get notified of breaking news, exclusive insights, and must-see stories!

തര്‍ക്കം പരിഹരിക്കാന്‍ യുഡിഎഫിന് ഒരവസരം കൂടി

Balakrishna Pillai-Ganesh Kumar
കോഴിക്കോട്: മകനും മന്ത്രിയുമായ കെബി ഗണേഷ് കുമാറുമായുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് യുഡിഎഫിന് ഒരവസരം കൂടി നല്‍കാന്‍ തീരുമാനിച്ചുവെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ള അറിയിച്ചു.

രണ്ടു ദിവസത്തിനകം യുഡിഎഫുമായി വീണ്ടും ചര്‍ച്ച നടത്തും. ആ ചര്‍ച്ചയിലും തീരുമാനമൊന്നുമുണ്ടായില്ലെങ്കില്‍ പാര്‍ട്ടി കടുത്ത നടപടികളിലേയ്ക്ക് നീങ്ങും. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ തീരുമാനം.

എംഎല്‍എമാരുടെ എണ്ണം കുറവായതു കൊണ്ടാവാം ഉമ്മന്‍ചാണ്ടി ഗണേഷിനെ സംരക്ഷിക്കുന്നത്. ചെന്നിത്തലയും പിപി തങ്കച്ചനും ചേര്‍ന്ന് വനം വകുപ്പ് ഗണേഷിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും പിള്ള ആരോപിച്ചു.

ഗണേഷ് ഒരു മികച്ച മന്ത്രിയായിരുന്നെങ്കില്‍ പാര്‍വതി മലയിലടക്കം വനം കൈയേറ്റം നടക്കുമായിരുന്നില്ല. പാര്‍ട്ടി ജയിപ്പിച്ചു വിട്ട മന്ത്രിയാണ് ഗണേഷ്. അതുകൊണ്ട്ു തന്നെ പാര്‍ട്ടിയെ അനുസരിക്കാന്‍ മന്ത്രി ബാദ്ധ്യസ്ഥനാണ്.

ഗണേഷിനെതിരെ ഇനിയൊന്നും പറയുകയില്ല പ്രവര്‍ത്തിക്കുക മാത്രമേയുള്ളൂവെന്ന് പിള്ള മുന്‍പ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഉടന്‍ കടുത്ത നടപടി വേണ്ടെന്ന പാര്‍ട്ടിയിലെ മറ്റു നേതാക്കളുടെ അഭിപ്രായം പരിഗണിച്ചാണ് പിള്ള ഒരു വട്ടം കൂടി ചര്‍ച്ച നടത്താനുള്ള സന്നദ്ധത അറിയച്ചത്.

ഗണേഷ് കുമാറിനെ കുലംകുത്തിയെന്ന് വിശേഷിപ്പിച്ച പിള്ള ഒത്തുതീര്‍പ്പിനുള്ള യാതൊരു സാധ്യതയുമില്ല എന്ന സന്ദേശമാണ് മുന്‍പ് നല്‍കിയത്. ഞായറാഴ്ച കോഴിക്കോട് ചേരുന്ന പാര്‍ട്ടി സെക്രട്ടറിയേറ്റ് ഗണേഷിനെതിരെ എന്തു നടപടിയെടുക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും പിള്ള അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+