പൊലീസുകാര്‍ മുല്ലപ്പള്ളിയുടെ ഏജന്റ്: എളമരം

ശനിയാഴ്ച രാവിലെ 10.30ഓടെ വകടര പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഒഞ്ചിയം മേഖലയില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കുംനേരെ തുടരുന്ന അക്രമത്തിനെതിരെ കേസെടുക്കാത്തതിലും സമാധാനജീവിതം ഉറപ്പാക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടുമാണ് മാര്‍ച്ച്. പൊലീസ് അനാസ്ഥയും അക്രമികള്‍ക്ക് തണലേകുന്ന നയവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള സമരത്തില്‍ സ്ത്രീകളടക്കം ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് പങ്കെടുത്തത്.
ഒഞ്ചിയത്ത് ആക്രമണം നേരിടുന്ന പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് കഴിയുന്നില്ലെങ്കില്‍ ഇവരുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്നും എളമരം പറഞ്ഞു. ഒഞ്ചിയത്ത് ഇനി അക്രമങ്ങള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് പാര്‍ട്ടി എല്ലാം സഹിച്ച് നില്‍ക്കുന്നത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പാര്‍ട്ടി ആവശ്യപ്പെടുന്നത്.
കേരളത്തിലെ പല മാധ്യമങ്ങളും സിപിഐ എമ്മിനെതിരെ നുണപ്രചരിപ്പിക്കുകയാണ്. എസ് പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടെന്ന് മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അക്രമത്തിന് പിന്തുണ നല്‍കുന്ന പാര്‍ട്ടിയല്ല സിപിഐ എം എന്നാണ് സമാധാനപരമായ പ്രതിഷേധം തെളിയിക്കുന്നത്.
കേരളത്തില്‍ ഇന്നേവരെ നടന്നിട്ടില്ലാത്ത ക്രൂരതകളാണ് ചന്ദ്രശേഖരന്‍ വധക്കേസ് അന്വേഷിക്കുന്ന സംഘം നടത്തുന്നത്. പ്രതികളെന്ന പേരില്‍ അറസ്റ്റ് ചെയ്ത പാര്‍ട്ടി നേതാക്കളെ കാണുന്നതില്‍ നിന്ന് വിലക്കുന്നതു തന്നെ കള്ളക്കേസാണെന്നതിന് തെളിവാണെന്നും എളമരം ആരോപിച്ചു.












Click it and Unblock the Notifications