വ്യാഴാഴ്ച ഭാരത് ബന്ദ്, കേരളത്തിലില്ല

രാജ്യം പരിപൂര്‍ണമായും നിശ്ചലമാകും. ഏറ്റവും വലിയ ജനാധിപത്യ പ്രക്ഷോഭങ്ങളില്‍ ഒന്നായിരിക്കും ഇത്-ബിജെപി നേതാവ് പ്രകാശ് ജാവേദ്കര്‍ പറഞ്ഞു. വിലവര്‍ധനവ് തീരുമാനിക്കുന്നത് എണ്ണക്കമ്പനികളാണെന്നും സര്‍ക്കാറിന് അതില്‍ പങ്കില്ലെന്നുമുള്ള വാദം തെറ്റാണ്. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോഴും സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും പെട്രോളിന് വില കൂടുന്നില്ല.
ജനവിരുദ്ധമായ ബന്ദില്‍ നിന്ന് എന്‍ഡിഎ പിന്‍മാറണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡോളറിന്റെ വില ക്രമാതീതമായി വര്‍ധിച്ചതാണ് എണ്ണവില ഉയരാന്‍ കാരണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ബിജെപി മുന്നണി ചെയ്യുന്നത്-പാര്‍ട്ടി വക്താവ് റഷീദ് അല്‍വി വ്യക്തമാക്കിയിട്ടുണ്ട്.
ബന്ദിനോടനുബന്ധിച്ച് രാജ്യവ്യാപകമായി സുരക്ഷ കര്‍ശനമാക്കിയിട്ടു. അതേ സമയം പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള ശക്തിപരീക്ഷണമായി ബന്ദ് മാറും. ജോലിയില്‍ നിന്നു വിട്ടുനില്‍ക്കരുതെന്ന് മമത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ബന്ദ് ജനജീവിതത്തെ ബാധിക്കാനാണ് സാധ്യത. സമാജ്‌വാദി പാര്‍ട്ടിയും ബിജു ജനതാദളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ പ്രക്ഷോഭം നയിക്കുന്ന തൃണമൂലും ഡിഎംകെയും മലക്കം മറിഞ്ഞു.












Click it and Unblock the Notifications