Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനിലേക്ക് വീണ്ടും അമേരിക്കന്‍ ആക്രമണം

ഇസ്ലാമാബാദ്: തീവ്രവാദികളെ തുരത്തുന്നതിന്റെ ഭാഗമായി വടക്കുപടിഞ്ഞാറന്‍ ഗോത്രമേഖലയില്‍ അമേരിക്ക, ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ പത്തുപേര്‍ കൊല്ലപ്പെട്ടു. രണ്ടു കമാന്‍ഡേഴ്‌സ് ഉള്‍പ്പെടെ മരിച്ചവരെല്ലാം തന്നെ ഭീകരവാദികളാണെന്ന് നാറ്റോ സേന പ്രതികരിച്ചു.

മേഖലയിലെ ഒരു വീട് കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്. വീടിനെ ലക്ഷ്യമാക്കി നാലുമിസൈലുകളാണ് അയച്ചത്. ഒരു ദിവസം മുമ്പുണ്ടായ ആക്രണത്തില്‍ കൊല്ലപ്പെട്ട അംഗത്തിന് അന്ത്യോപചാരം അര്‍പ്പിക്കുന്നതിനുവേണ്ടി തടിച്ചുകൂടിയവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ജിയോ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വീട് പരിപൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സിന്‍ഹ്വ വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ടനുസരിച്ച് ഈ മേഖലയില്‍ നാല് ആളില്ലാ വിമാനങ്ങള്‍ ചുറ്റിക്കറങ്ങി കൊണ്ടിരിക്കുന്നുണ്ട്. ചൈനീസ് വാര്‍ത്ത ഏജന്‍സിയുടെ റിപ്പോര്‍ട്ടനുസരിച്ച് രണ്ട് മിസൈലുകള്‍ വീടിനു നേരെയും രണ്ടെണ്ണം രണ്ടു കാറുകള്‍ക്കു നേരെയുമാണ് പ്രയോഗിച്ചത്.

ഈ വര്‍ഷം ഇത്തരത്തില്‍ നടക്കുന്ന 19ാമത്തെ ആക്രമണമാണിത്. 129 പേരാണ് ഇതു വരെ കൊല്ലപ്പെട്ടത്. ശനിയാഴ്ചയുണ്ടായ ആക്രണത്തില്‍ രണ്ടു പേരാണ് കൊല്ലപ്പെട്ടത്.

രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ പാകിസ്താന്‍ നിരന്തരം പ്രതിഷേധം അറിയിക്കുന്നുണ്ടെങ്കിലും അമേരിക്ക നിര്‍ബാധം ആക്രമണം തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+