ഒഞ്ചിയത്തെ സിപിഎം റാലിയില്‍ പിണറായി വിജയനും

മെയ് നാലിന് ടിപി ചന്ദ്രശേഖരന്‍ വധിയ്ക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് പിണറായി വിജയന്‍ ഒഞ്ചിയം സന്ദര്‍ശിയ്ക്കുന്നത്. പാര്‍ട്ടി നേതൃത്വത്തെ ലക്ഷ്യമിട്ട് പൊലീസ് കേസന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്ന സാഹചര്യത്തിലുള്ള പിണറായിയുടെ സന്ദര്‍ശനത്തിന് വന്‍ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിയ്ക്കപ്പെടുന്നത്.
ഒഞ്ചിയത്തും പരിസരങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗം നടത്താന്‍ സംസ്ഥാന സെക്രട്ടേറിയറ്റാണ് തീരുമാനമെടുത്തത്. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആവശ്യം അംഗീകരിച്ചാണു തീരുമാനമുണ്ടായത്. പിണറായി പങ്കെടുക്കുന്ന സിപിഎം റാലിക്ക് പൊലീസ് അനുമതി നല്‍കിയിട്ടുണ്ട്. റാലിയില്‍ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെ അണിനിരത്തി കരുത്ത് തെളിയിക്കാനായിരിക്കും സിപിഎം ലക്ഷ്യമിടുകയെന്ന് ഉറപ്പാണ്.
പാര്‍ട്ടിയ്ക്ക് ക്ഷീണം ചെയ്ത വിവാദവിഷയങ്ങളൊന്നും ചൊവ്വാഴ്ച ആരംഭിച്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്തിരുന്നില്ല. ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷമുണ്ടായ സംഭവവികാസങ്ങളും ഇതിനു ശേഷം വി.എസ്. അച്യുതാനന്ദന്‍ നടത്തിയ അച്ചടക്ക ലംഘനങ്ങളെക്കുറിച്ചു ചര്‍ച്ച നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.എന്നാല്‍ ഈ സംഘടനാ വിഷയങ്ങള്‍ ഒന്നും ചര്‍ച്ചയ്ക്കു വന്നില്ല.
സംസ്ഥാന സമ്മേളനത്തിന്റെയും പാര്‍ട്ടി കോണ്‍ഗ്രസിന്റെയും അവലോകനം മാത്രമാണ് ആദ്യ ദിവസം നടന്നത്. യോഗം ബുധനാഴ്ച അവസാനിക്കും.












Click it and Unblock the Notifications