വര്‍ഗ്ഗീയതയുടെ വിജയം: രാജഗോപാല്‍

അതേസമയം ബിജെപിയ്ക്ക് മണ്ഡലത്തിലെ നില മെച്ചപ്പെടുത്താനായിട്ടുണ്ട്. 2011ല്‍ 6730 വോട്ടുകള്‍ മാത്രം ലഭിച്ച ബിജെപിയ്ക്ക് ഇത്തവണ അത് 30507 ആയി ഉയര്‍ത്താനായി. കേരളത്തില്‍ ഒരിക്കലും താമര വിരിയില്ലെന്നതിന്റെ തെളിവാണ് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം.
മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊലപാതക രാഷ്ട്രീയത്തിനെതിരായ യ വിധിയെഴുത്താണ് നെയ്യാറ്റിന്‍കരയിലേത്. പാര്‍ട്ടിയും സര്‍ക്കാരും യുഡിഎഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ശെല്‍വരാജിന്റെ ജയം. ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിനുള്ള അംഗീകാരമാണിതെന്നും ചെന്നിത്തല പറഞ്ഞു.
കേരളത്തില്‍ ഒരിക്കലും ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനാകില്ലെന്ന് നെയ്യാറ്റിന്‍കര തെളിയിച്ചു. തിരഞ്ഞെടുപ്പ് ജയം യുഡിഎഫിന്റേയും സര്‍ക്കാരിന്റേയും ഉത്തരവാദിത്വം വര്‍ധിപ്പിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.












Click it and Unblock the Notifications