Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ അറസ്റ്റ് ചെയ്യണമെന്ന്

Mohanlal
കണ്ണൂര്‍: ആനക്കൊമ്പ് കൈവശം വച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ മോഹന്‍ലാലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

സാധാരണക്കാരന് ഒരു നിയമവും പണക്കാരന് മറ്റൊരു നിയമവും എന്ന രീതി അംഗീകരിക്കാനാവില്ല. ലാലിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായില്ലെങ്കില്‍ നടന്റെ വീട് സ്ഥിതി ചെയ്യുന്ന തേവര പ്രദേശം ഉള്‍പ്പെടുന്ന സെഷന്‍സ് കോടതിയെ സമീപിക്കുമെന്നും സംഘടനയുടെ പ്രസിഡന്റ് ഐസക് വര്‍ഗീസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മന്ത്രിയും നടനുമായ ഗണേഷ് കുമാറിനെ സ്വാധീനിച്ചും ലെഫ്റ്റണന്റ് കേണല്‍ പദവി ഉപയോഗിക്കും മോഹന്‍ലാല്‍ നിയമങ്ങളെ മറികടക്കുകയാണ്. ആനക്കൊമ്പ് കണ്ടെടുത്തതിനെ കുറിച്ച് വ്യക്തമാക്കാന്‍ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ ഹാജരാവാന്‍ മൂന്ന് തവണ നോട്ടീസ് ലഭിച്ചെങ്കിലും നടന്‍ ഇതു വരെ ഹാജരായിട്ടില്ല.

ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത നാലു കൊമ്പുകളില്‍ രണ്ടു കൊമ്പുകളെ കുറിച്ച് മാത്രമാണ് വിവരം പുറത്തുവിട്ടിട്ടുള്ളത്. മറ്റു രണ്ടെണ്ണത്തിന്റെ കാര്യത്തിലും വ്യക്തത വരുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

അതേസമയം അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് അന്വേഷണം തുടങ്ങി. കോടനാട് റെയ്ഞ്ച് ഓഫീസര്‍ സനിലിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണത്തിന്റെ ചുമതല.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥന്‍ നടനല്ലെന്നാണ് വനംവകുപ്പ് പറയുന്നത്. കണ്ടെടുത്ത ആനക്കൊമ്പില്‍ ഒന്ന് തൃശൂര്‍ സ്വദേശി സി.എന്‍. കൃഷ്ണകുമാറിന്റെയും മറ്റൊന്ന് തൃപ്പൂണിത്തുറ സ്വദേശി എന്‍. കൃഷ്ണകുമാറിന്റെതുമാണെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

ഇവര്‍ വിദേശത്ത് പോയപ്പോള്‍ ആനക്കൊമ്പ് സൂക്ഷിക്കാനായി ലാലിനെ ഏല്‍പ്പിക്കുകയായിരുന്നു. ഇതു സംബന്ധിച്ച് ഇവര്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ രേഖ വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. ലാലിന്റെ സുഹൃത്തുക്കളാണ് ഇരുവരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+