26/11: സൂത്രധാരന്‍ പിടിയില്‍
ദില്ലി: 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളെന്ന് കരുതുന്ന ഇന്ത്യന്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തു.
ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്ന് സംശയിക്കുന്ന ആറു പേരില്‍ ഒരാളാണ് അറസ്റ്റിലായ സയിദ് സബിയുദിന്‍ എന്ന സബി അന്‍സാരി. 2006 മുതല്‍ പാകിസ്താനിലായിരുന്ന ഇയാള്‍ക്കെതിരെ ഇന്ത്യ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഗള്‍ഫില്‍നിന്ന് തിരിച്ചുവരുന്നിനിടെയാണ് ദില്ലിയില്‍ പിടിയിലായത്. അബു ഹംസയെ അറസ്റ്റുചെയതതോടെ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിരുന്ന 10 ലഷ്‌കര്‍ ഇ തൊയ്ബ് തീവ്രവാദികളുടെ രഹസ്യ സംഭാഷണം തിരിച്ചറിയാന്‍ സഹായിച്ചതായി അന്വേഷണ സംഘം പറഞ്ഞു.
മുംബൈ ഭീകരാക്രമണം നടക്കുമ്പോള്‍ അന്‍സാരി പാകിസ്ഥാനില്‍ ആയിരുന്നു. ഭീകരര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് അന്‍സാരിയാണെന്നാണ് പൊലീസ് കരുതുന്നത്.
ബാംഗ്ലൂരിലെ ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനത്തിലും ഗുജറാത്തില്‍ നടന്ന സ്‌ഫോടനങ്ങളിലും പൊലീസ് തിരയുന്ന ആളാണ് അന്‍സാരി. ഇന്ത്യന്‍ പൗരനാായ അബു ഹംസ മുംബൈ ആക്രമണത്തിന് പരിശീലനം നല്‍കാനായി പാകിസ്താനിലേക്ക് കടന്നതായാണ് പൊലീസ് ആരോപിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.












Click it and Unblock the Notifications