പെട്രോള്‍ വില നാല് രൂപ കുറച്ചേക്കും

ലിറ്ററിന് നാലു രൂപ വരെ കുറവ് വരുത്തുന്ന കാര്യമാണ് പരിഗണനയിലുള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറവാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എണ്ണ കമ്പനികളെ നയിച്ചിട്ടുള്ളത്. മെയ് 23 നാണ് ചരിത്രത്തിലെ ഏറ്റവും വില വര്‍ധനയിലൂടെ ലിറ്ററിന് 7.54 രൂപ കൂട്ടിയത്. അതിന് ശേഷം ഘട്ടം ഘട്ടമായി ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞുവന്നുവെങ്കിലും രൂപയുടെ മൂല്യത്തകര്‍ച്ച ചൂണ്ടിക്കാട്ടി വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ കൂട്ടാക്കിയിരുന്നില്ല.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില നൂറു ഡോളറില്‍ താഴെയായി തുടരുകയും രൂപയുടെ മൂല്യത്തില്‍ കാര്യമായ വ്യതിയാനം ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാത്രമെ ഇപ്പോല്‍ പരിഗണനയിലുള്ള വിലക്കുറവ് പ്രാബല്യത്തില്‍ വരുത്താന്‍ കഴിയുകയുള്ളുവെന്നാണ് എണ്ണ കമ്പനികളുടെ നിലപാട്.
അതേ സമയം അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില അനുസരിച്ച് പ്രതിദിനം പെട്രോല്‍ വിലയില്‍ മാറ്റം വരുത്തുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്. യൂറോപ്പിലും ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും ഇതിനോടകം പ്രാബല്യത്തിലുള്ള ഈ രീതി നടപ്പിലാക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടു കഴിഞ്ഞു. നിലവില്‍ 15ാം തിയതിയും മാസത്തിന്റെ അവസാന ദിവസവുമാണ് പെട്രോള്‍ വില അവലോകനം ചെയ്യുന്നത്.












Click it and Unblock the Notifications