Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം: വാക്പോരുമായി വിഎസും പിണറായിയും

 Pinarayi-VS
തിരുവനന്തപുരം: പരസ്യ പ്രസ്താവനകള്‍ പാടില്ലെന്ന ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ടിന്റെ നിര്‍ദേശം അവഗണിച്ച് സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മില്‍ വീണ്ടും വാക്‌പോര്. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവരൊന്നും വിശ്വസിക്കില്ലെന്ന് വിഎസിന്റെ പരാമര്‍ശത്തിന് ശനിയാഴ്ച നടന്ന വാര്‍ത്താസമ്മേളനത്തില്‍ പിണറായി മറുപടി നല്‍കിയിരുന്നു.

ടിപി വധത്തില്‍ പാര്‍ട്ടിയ്ക്ക്് യാതൊരു ഉത്തരവാദിത്വവും ഇല്ലെന്ന കാര്യം നല്ല വറ്റു തിന്നു കൊണ്ടു തന്നെ ഉറപ്പിച്ച് പറയാനാകുമെന്നായിരുന്നു പിണറായിയുടെ മറുപടി. ഏത് അന്നാഹാരം കഴിക്കുന്നവരും ഇതില്‍ സംശയിക്കേണ്ടതില്ലെന്നും പിണറായി പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസിന്റെ നടപടി പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിച്ചില്ലേ എന്ന ചോദ്യത്തിന് ചോദ്യം ശരിയാണെങ്കിലും ഉത്തരം നല്‍കാനാവില്ലെന്നായിരുന്നു പാര്‍ട്ടി സെക്രട്ടറിയുടെ മറുപടി.

അതേസമയം ടിപി വധത്തെ പറ്റി പാര്‍ട്ടി സെക്രട്ടറിയും കൂട്ടരും പറയുന്നതാണോ ജനം വിശ്വസിക്കുകയെന്ന് കണ്ടറിയണമെന്നായിരുന്നു ഇതിനോട് വിഎസിന്റെ പ്രതികരണം. ഇവര്‍ പറയുന്നതു പോലെയാണോ നടക്കുന്നതെന്ന് അനുദിനം കണ്ടറിയുകയാണെന്നും വിഎസ് പറഞ്ഞു.

പാര്‍ട്ടി സെക്രട്ടറിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടി നല്‍കാതെ മിണ്ടാതിരിക്കേണ്ടന്ന നിലപാടിലാണ് വിഎസ്.
പാര്‍ട്ടിക്കുള്ളില്‍ നടക്കുന്ന റിപ്പോര്‍ട്ടിങ്ങില്‍ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ക്ക് മാധ്യമങ്ങളിലൂടെ മറുപടി നല്‍കാനാണ് വിഎസിന്റെ തീരുമാനം.

റിപ്പോര്‍ട്ടിങ്ങില്‍ തനിക്കെതിരെ ഉന്നയിക്കപ്പെട്ട എല്ലാ ആരോപണങ്ങള്‍ക്കും ശനിയാഴ്ച മാധ്യമങ്ങള്‍ക്കു മുന്നില്‍ വിഎസ് മറുപടി നല്‍കി. ലോട്ടറി കേസ്സില്‍ താന്‍ സ്വീകരിച്ച നടപടികളല്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് വിഎസ് വിശദീകരിച്ചു.

സിപിഐയില്‍ നിന്ന് പൊന്നാനിയും എംപി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ജനതാദളില്‍ നിന്നും കോഴിക്കോടും പിടിച്ചെടുത്ത് എല്‍ഡിഎഫിനെ ശിഥിലമാക്കിയതാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലേയും തുടര്‍ന്ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലേയും പരാജയത്തിനു കാരണമെന്നും വിഎസ് പറഞ്ഞു.

ടിപി വധത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് ഔദ്യോഗിക പക്ഷത്തിന്റെ നിലപാടില്‍ നിന്ന് വ്യത്യസ്തമാണ് തന്റെ നിലപാടെന്ന് വ്യക്തമാക്കിയ വിഎസ് പക്ഷേ പി മോഹനനെ അറസ്റ്റ് ചെയ്ത രീതി ശരിയായില്ലെന്നും പറഞ്ഞു. മോഹനനെ അറസ്റ്റ് ചെയ്ത രീതിയെ വിമര്‍ശിച്ചതിലൂടെ തന്റെ പാര്‍ട്ടി പ്രതിബദ്ധത ഉറപ്പിക്കാനാണ് വിഎസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+