കുഞ്ഞനന്തന്റെ ഒളിയിടങ്ങളില്‍ തെളിവെടുപ്പ്

സിപിഎം അനുഭാവിയായ ചെറുപറമ്പില്‍ കളത്തില്‍ യൂസഫ്, മാടായിക്കടുത്ത ഏഴോം തീരദേശ റോഡിലെ പി ഗോവിന്ദന്‍, കുന്നോത്ത് പറമ്പ് ലോക്കല്‍സെക്രട്ടറി പൊന്നത്ത് കുമാരന്‍, അദ്ദേഹത്തിന്റെ സഹോദരന്‍ രാജന്‍ എന്നിവരുടെ വീടുകളിലാണ് തെളിവെടുപ്പ് നടത്തിയത്. അതേസമയം മാടി സിപിഎം ഓഫീസില്‍ കുഞ്ഞനന്തനെ തെളിവെടുപ്പിന് കൊണ്ടുവരുമെന്ന് കരുതി അവിടെ അന്‍പതോളം സിപിഎം പ്രവര്‍ത്തകര്‍ തടിച്ചു കൂടിയിരുന്നു. അതിനാല്‍ അവിടെ തെളിവെടുപ്പ് നടത്താതെ പൊലീസ് മടങ്ങി.
അതേസമയം ടിപി വധവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി മോഹനനെ ഞായറാഴ്ച ചോദ്യം ചെയ്തില്ല.
മോഹനന് പങ്കുള്ളതായി കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റിയംഗം കെസി രാമചന്ദ്രനും കുഞ്ഞനന്തനും അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ നിന്ന് രാമചന്ദ്രന്‍ മോഹനനെ വിളിച്ചിരുന്നു. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ കൊടിസുനിയും സംഘവും കുഞ്ഞനന്തന്റെ വീട്ടില്‍ ഒത്തുചേര്‍ന്ന സമയത്തായിരുന്നു ഈ ഫോണ്‍കോള്‍ വന്നത്. കുഞ്ഞനന്തന്റെ വീട് സ്ഥിതി ചെയ്യുന്ന പാറാട്ടെ ടവറില്‍ നിന്ന് തന്നെയാണ് കോള്‍ വന്നത്.
ചന്ദ്രശേഖരനെ വധിക്കാന്‍ പാര്‍ട്ടി തീരുമാനമുണ്ടോ എന്ന് ഉറപ്പിക്കാന്‍ വേണ്ടിയാണ് ഈ ഫോണ്‍കോള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications