Get Updates
Get notified of breaking news, exclusive insights, and must-see stories!

ആട് ആന്റണി കടന്നത് ഭാര്യമാരെ കണ്ടശേഷം

കൊല്ലം: പാരിപ്പള്ളിയില്‍ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ആട് ആന്റണി രക്ഷപ്പെട്ടത് തിരുവനന്തപുരം പോങ്ങുംമൂട്ടിലെ വാടക വീട്ടിലെത്തിയ ശേഷമെന്ന് തെളിഞ്ഞു. ആന്റണിയുടെ ഭാര്യമാരായ പെരുമ്പാവൂര്‍ സ്വദേശി ശ്രീലത (25), കൊല്ലം കാവനാട് സ്വദേശി ഗിരിജ (35) എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്.

പോലീസുകാരനെ കൊലപ്പെടുത്തിയ ദിവസം പുലര്‍ച്ചെ അന്റണി വീട്ടിലെത്തിയെന്നും ഉടന്‍ തന്നെ വസ്ത്രം മാറി കുളിച്ച ശേഷം സ്ഥലംവിട്ടെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. വീട്ടിലെത്തിയ സമയത്ത് ആന്റണിയുടെ കൈയിലും ദേഹത്തും മുറിവുകളുണ്ടായിരുന്നതായും ഇവര്‍ പൊലീസിനോട് പറഞ്ഞു. പോങ്ങുംമൂട്ടിലേയ്ക്ക് ഇയാള്‍ വന്നത് ഒരു ഓട്ടോയിലാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓട്ടോ ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.

കുറ്റകൃത്യം നടന്ന ദിവസം പുലര്‍ച്ചെ പുല്ലാനിമൂട്ടിലുള്ള ഒരു കുളത്തില്‍ കുളിച്ചശേഷം ഒരാള്‍ പോകുന്നത് കണ്ടതായി പ്രദേശവാസിയായ ഒരു സ്ത്രീ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രക്ഷപെടാനായി തിരുവനന്തപുരത്തേയ്ക്ക് പോകുന്നതിന് മുന്‍പായി ആന്റണി ഷര്‍ട്ടിലേയും ദേഹത്തേയും രക്തക്കറ കഴുകി കളയാനായി കുളത്തിലിറങ്ങിയതാവാമെന്നാണ് പൊലീസിന്റെ നിഗമനം.

തുടര്‍ന്ന് വര്‍ക്കലയില്‍ നിന്ന് തീവണ്ടി മാര്‍ഗം രക്ഷപെട്ട ഇയാള്‍ തമ്പാനൂര്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങാതെ വേളിയ്ക്കും പേട്ടയ്ക്കുമിടയില്‍ എവിടെയോ ഇറങ്ങിയിരിക്കാമെന്നും പൊലീസ് കരുതുന്നു. തീവണ്ടിയുടെ വേഗം കുറഞ്ഞപ്പോള്‍ ചാടി രക്ഷപെട്ടിരിക്കാനാണ് സാധ്യത. തുടര്‍ന്ന് ഓട്ടോപിടിച്ച് വീട്ടിലെത്തിയ ഇയാള്‍ അവിടെ നിന്ന് വസ്ത്രം മാറിയ ശേഷം കടന്നുകളയുകയായിരുന്നു. രക്ഷപെടുന്ന സമയത്ത് ഇയാള്‍ക്കൊപ്പം സൂസന്‍ എന്ന സ്ത്രീ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവര്‍ ആന്റണിയുടെ ഭാര്യമാരില്‍ ഒരാളായ പെരുമ്പാവൂര്‍ സ്വദേശി ശ്രീലതയുടെ അമ്മയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരുവരും പോകാനിടയുള്ള ബന്ധുവീടുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+