അശ്ലീലപദപ്രയോഗം: ജയരാജനെതിരെ കേസ്

ജയരാജനെതിരെ നടപടിയുണ്ടാവുമോ എന്ന കാര്യം പരിശോധിച്ച ശേഷം മാത്രമെ പറയാന്‍ കഴിയൂ എന്ന് എസ് പി രാഹുല്‍ ആര്‍ നായര്‍ രാവിലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
എന്നാല്‍ പൊലീസിനെതിരെ അസഭ്യമായി സംസാരിച്ചെന്ന ആരോപണം ജയരാജന്‍ നിഷേധിച്ചു. 'മാന്യമായാണ് ഞാന്‍ സംസാരിച്ചത്. നാലു തവണ ആന്‍ജിയോ പ്‌ളാസ്റ്റിക്ക് വിധേയനായ, ഇപ്പോഴും ചികില്‍സ തുടരുന്ന ഒരാളെ നമ്മുടെ പൊലീസ് ചോദ്യം ചെയ്യുമ്പോഴുണ്ടാവുന്ന ആശങ്കയാണ് ഞാനവിടെ പ്രകടിപ്പിച്ചതെന്നും ജയരാജന്‍ പറഞ്ഞു.
ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി പി ജയരാജനൊപ്പം പയ്യമ്പലം ഗസ്റ്റ് ഹൗസിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരും മുന്നില്‍വച്ച് ജയരാജന്‍ പൊലീസിനോട് കയര്‍ത്തുസംസാരിച്ചത്. ഡി.വൈ.എസ്.പി പി സുകുമാരനെതിരെയായിരുന്നു ജയരാജന്റെസംസാരം. മലദ്വാരത്തിലേക്ക് കമ്പി കയറ്റുന്ന ഏര്‍പ്പാട് ഇവിടെയുമുണ്ടോ സുകുമാരാ എന്നായിരുന്നു ജയരാജന്റ ആവര്‍ത്തിച്ചുള്ള ചോദ്യം. കേസുമായി ബന്ധപ്പെട്ട് ഇത് രണ്ടാം തവണയാണ് പി ജയരാജനെ പൊലീസ് ചോദ്യം ചെയ്യുന്നത്.












Click it and Unblock the Notifications