ഷെട്ടാര്‍ കര്‍ണ്ണാടകയുടെ പുതിയ മുഖ്യമന്ത്രി

  • Posted By:
Subscribe to Oneindia Malayalam
Jagadish Shettar
ബാംഗ്ലൂര്‍: കര്‍ണ്ണാടക മുഖ്യമന്ത്രിയായി ജഗദീഷ്‌ ഷെട്ടാര്‍ സത്യപ്രതിജ്ഞ ചെയ്‌തു. ഗവര്‍ണര്‍ എച്ച്‌ ആര്‍ ഭരദ്വാജ്‌ ആണ്‌ ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തത്‌.

മുഖ്യമന്ത്രിക്കൊപ്പം 32 അംഗ മന്ത്രിസഭയും അധികാരമേറ്റിട്ടുണ്ട്‌. രണ്ട്‌ ഉപമുഖ്യമന്ത്രിമാരും ഉണ്ട്‌ കര്‍ണ്ണാടകയ്‌ക്ക്‌ ഇനി. ബിദജെപി സംസ്ഥാന അധ്യക്ഷന്‍ ഈശ്വരപ്പ, ആര്‍ അശോകും ആണ്‌ ഉപമുഖ്യമന്ത്രിമാര്‍.

രാജി വെച്ച മുന്‍ മുഖ്യമന്ത്രി സദാനന്ദ ഗൗഡയും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. ഷെട്ടാറിന്റെ തൊട്ടടുത്ത സീറ്റിലാണ്‌ സദാനന്ദ ഗൗഡ ചടങ്ങില്‍ ഇരുന്നത്‌.

കര്‍ണ്ണാടകയുടെ ഇരുപത്തിയേഴാം മുഖ്യമന്ത്രിയായാണ്‌ ഷെട്ടാര്‍ ഇപ്പോള്‍ അധികാരമേറ്റിരിക്കുന്നത്‌. കഴിഞ്ഞ നാലു വര്‍ഷത്തിനിടെ കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ മുഖ്യമന്ത്രിയാണ്‌ ഷെട്ടാര്‍.

അതിനിടെ അധികാരമേറ്റപ്പോഴേക്കും ഷെട്ടാറിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നു കഴിഞ്ഞു. 2006ല്‍ റവന്യൂ മന്ത്രിയായിരിക്കെ 178 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി പുനര്‍ വിജ്ഞാപനം ചെയ്യുക വഴി 250 കോടി രൂപ നഷ്ടം വരുത്തി എന്ന്‌ ആരോപിച്ച്‌ ലോകായുക്തയ്‌ക്ക്‌ പരാതി ലഭിച്ചിരിക്കുന്നു.

സദാനന്ദ മന്ത്രിസഭയില്‍ ഗ്രാമവികസന മന്ത്രിയായിരുന്നു ഷെട്ടാര്‍. മുമ്പ്‌ നിയമസഭാ സ്‌പീക്കറായും, റവന്യൂ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഒരു തവണ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

Please Wait while comments are loading...