സായികുമാര്‍ ഭാര്യയ്ക്ക് ചെലവിന് നല്‍കണം

  • Posted By:
Subscribe to Oneindia Malayalam
Saikumar
കൊല്ലം: നടന്‍ സായികുമാര്‍ 15000 രൂപ ഭാര്യയ്ക്കും 10000 രൂപ മകള്‍ക്കും പ്രതിമാസം ചെലവിന് നല്‍കണമെന്ന് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ്.സന്തോഷ്‌കുമാര്‍ വിധിച്ചു. 2010ല്‍ ഗാര്‍ഹികപീഡന നിയമപ്രകാരം പ്രസന്നകുമാരി സായ്കുമാറിനെതിരെ ഫയല്‍ ചെയ്ത കേസിലാണ് വിധി.

കനറാബാങ്കിന്റെ തൃക്കോവില്‍വട്ടം ബ്രാഞ്ചില്‍ നിന്ന് വസ്തു പണയപ്പെടുത്തി എടുത്ത ലോണ്‍ തിരിച്ചടയ്ക്കുന്നതിന് പ്രതിമാസം 18000 രൂപ വീതം നല്‍കണമെന്നും വിധിയിലുണ്ട്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ഈ തുകകള്‍ നല്‍കണം. ഭാര്യയ്ക്കും മകള്‍ക്കുമെതിരെ യാതൊരു ഗാര്‍ഹികാതിക്രമവും പാടില്ലെന്നും ഭാര്യയും മകളും ഇപ്പോള്‍ താമസിക്കുന്ന വടക്കേവിള വൈഷ്ണവം വീട്ടില്‍ നിന്ന് അവരെ ഇറക്കിവിടുകയോ സ്വസ്ഥജീവിതത്തിന് തടസമുണ്ടാക്കുകയോ ചെയ്യരുതെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസ് ഫയല്‍ ചെയ്യുമ്പോള്‍ 5000 രൂപ മാത്രമാണ് സായികുമാറിന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നത്. പ്രസന്ന കാന്‍സര്‍ രോഗിയാണെന്ന് കണ്ടെത്തിയ ശേഷം ചികിത്സയ്ക്കും യാത്രാച്ചിലവിനുമായി തുക വര്‍ദ്ധിപ്പിച്ച് നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സായ്കുമാറും ഭാര്യയും അകന്ന് കഴിയുകയാണ്. സായ്കുമാര്‍ തിരുവനന്തപുരത്താണ് താമസിക്കുന്നത്്. മകള്‍ വൈഷ്ണവിയും പ്രസന്നകുമാരിയും കൊല്ലം മാടന്‍നടയിലുള്ള വീട്ടിലാണ് കഴിയുന്നത്.

English summary
Actor Saikumar has been ordered by Kollam CJM court to pay a monthly maintenance of Rs 15000 to his wife
Please Wait while comments are loading...