കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്തിന്റെ കടബാധ്യത 87,063.83 കോടിരൂപ

  • By Ajith Babu
Google Oneindia Malayalam News

KM Mani
തിരുവനന്തപുരം: കേരളത്തിലെ ഓരോ പൗരനും 26,067 രൂപയുടെ കടബാധ്യത. സംസ്ഥാനത്തിന്റെ മൊത്തം കടം87,063.83 കോടിരൂപയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി കെ.എം. മാണി നിയസഭയെ രേഖാമൂലം അറിയിച്ചു. കടത്തിന്റെ തിരിച്ചടവിനായി പ്രത്യേകം ഫണ്ട് രൂപീകരിച്ച് അതില്‍ നിക്ഷേപം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞവര്‍ഷം മാര്‍ച്ച് 31 ന് സംസ്ഥാനത്തിന്റെ കടബാധ്യത 78,673.24 കോടി രൂപയായിരുന്നു. ഈ വര്‍ഷം ജൂണ്‍ 31 ആയപ്പോള്‍ കടം 87,063.83 രൂപയായി ഉയര്‍ന്നു. 2011 ലെ സെന്‍സസ് പ്രകാരം ആളോഹരി കടം 26,067 രൂപ.
അതായത് ഓരോ കേരളീയനും പിറന്നുവീഴുമ്പോഴേ ഇരുപത്താറായിരത്തിലേറെ രൂപ കടക്കാരനാകുമെന്ന് ചുരുക്കം.

കേന്ദ്രത്തില്‍ നിന്ന് 6453.31 കോടിരൂപ വായ്പയെടുത്തിട്ടുണ്ട്. ഇതില്‍ 2924 കോടിരൂപ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടമെടുപ്പ് നിയന്ത്രിച്ചുകൊണ്ട് ബാധ്യതയുടെ വളര്‍ച്ച ക്രമമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.എം. മാണി നിയമസഭയെ അറിയിച്ചു.

English summary
Kerala's per capita debt has touched Rs 26,067, according to State Finance Minister KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X