Get Updates
Get notified of breaking news, exclusive insights, and must-see stories!

പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്കൊരു തുരങ്കം

ദില്ലി: പാകിസ്താന്‍ അധിനിവേശ പ്രദേശത്തുനിന്നും ഇന്ത്യയിലേക്ക് 300 മീറ്റര്‍ നീളമുള്ള ടണല്‍ കണ്ടെത്തി. സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലാണ് നുഴഞ്ഞുകയറ്റത്തിനുപയോഗിച്ചുവെന്ന് കരുതുന്ന തുരങ്കം കണ്ടെത്തിയത്.

തുരങ്കത്തിന് മൂന്നടിയോളം ഉയരമുണ്ട്. വ്യത്യസ്ത ഭാഗങ്ങളിലായി മൂന്നുതുരങ്കളാണുള്ളത്. ഇത് ഒരു പൊതു തുരങ്കത്തിന്റെ മൂന്നു ശാഖകളാകാനാണ് സാധ്യതയെന്ന് സുരക്ഷാഉദ്യോഗസ്ഥര്‍ അറിയിച്ചു.

നീളമുള്ള പ്ലാസ്റ്റിക് പൈപ്പുകളും ഇന്ത്യന്‍ അതിര്‍ത്തിയിലുള്ള തുരങ്കത്തില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. നുഴഞ്ഞുകയറുന്നവര്‍ക്ക് ഓക്‌സിജന്‍ ലഭിക്കുന്നതിനുവേണ്ടി ഉപയോഗിച്ചതായിരിക്കാം ഇതെന്നാണ് അനുമാനം.

ഈ മേഖലയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരാണ് തുരങ്കവും അതിനുള്ളില്‍ പ്ലാസ്റ്റിക് പൈപ്പും കണ്ടെത്തിയത്. തുടര്‍ന്ന് ബിഎസ്എഫ് നടത്തിയ പരിശോധനയില്‍ തുരങ്കത്തിന്റെ തുടക്കം പാകിസ്താന്റെ ഏതുഭാഗത്താണെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി ബിഎസ്എഫ് കേന്ദ്രങ്ങള്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. തുരങ്കവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് അനുമതി നിഷേധിച്ചിട്ടുണ്ട്.

തുരങ്കം കണ്ടെത്തിയതിനെ തുടര്‍ന്ന് മേഖലയിലാകെ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ രീതി നോക്കുമ്പോള്‍ ഈ കണ്ടെത്തലിനെ വളരെ പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതുണ്ട്. ആക്രമണങ്ങള്‍ക്കും ഇടവേള നല്‍കുന്നതാണ് പാകിസ്താന്റെ രീതി. കഴിഞ്ഞ കുറച്ചുമാസങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ല. മറ്റൊരു ആക്രമണത്തിനുള്ള മുന്നൊരുക്കമാണോ ഇതെന്ന ആശങ്ക സജീവമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+