കെഎസ് സുദര്‍ശനെ കണ്ടെത്തി

ഭോപ്പാലില്‍ നിന്ന് മൂന്നു ദിവസം മുമ്പാണ് സുദര്‍ശന്‍ നസര്‍ബാദിലുള്ള സഹോദരന്റെ വീട്ടിലെത്തിയത്. എല്ലാ ദിവസവും രാവിലെ നടക്കാന്‍ പോകുന്ന ശീലമുള്ള സുദര്‍ശനൊപ്പം സാധാരണ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. എന്നാല്‍ വെള്ളിയാഴ്ച അദ്ദേഹം ഒറ്റയ്ക്കാണ് നടക്കാന്‍ പോയത്.
പുലര്‍ച്ചെ 5.20 ഓടെ പ്രഭാതനടത്തത്തിനായി പോയ അദ്ദേഹം തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരും പൊലീസും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിലാണ് സുദര്‍ശനെ കണ്ടെത്തിയത്. എണ്‍പത്തൊന്നുകാരനായ സുദര്‍ശന്‍ 2009 വരെ ആര്‍എസ്എസിന്റെ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നു.












Click it and Unblock the Notifications