അമ്മയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചയാള്‍ മരിച്ചു

അമൃത പുരിയില്‍ അമ്മ ദര്‍ശനം നല്‍കുന്നതിനിടെ വേദിയിലേക്ക് ഓടിക്കയറിയ ഇയാള്‍ക്കെതിരേ പോലിസ് വധശ്രമത്തിന് കേസെടുത്തിരുന്നു. കരുനാഗപള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ ആദ്യം റിമാന്റ് ചെയ്തു. രണ്ടര വര്‍ഷത്തോളമായി മാനസിക അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ നല്‍കിയ മൊഴിയെ തുടര്‍ന്ന് ഇയാളെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ശനിയാഴ്ച രാത്രി 8.30ഓടെ ഇയാളെ മരിച്ച നിലയിലാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. രാത്രി ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് മാനസികാരോഗ്യ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ മരണം നടന്നുവെന്നാണ് പ്രാഥമിക വിവരം.
ലഖ്‌നൊ റാം മനോഹര്‍ ലോഹ്യ ലോ കോളജില്‍ പഠിച്ചിരുന്ന സത്‌നാം മെയ് 30ന് നാടുവിട്ടതാണ്. ഇയാള്‍ ലഹരി മരുന്നിന് അടിമയായിരുന്നുവെന്ന് മൊഴി നല്‍കിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുvവന്നാലെ മരണകാരണം വ്യക്തമാകൂ.












Click it and Unblock the Notifications