പുതിയ പാര്‍ലമെന്റ് പണിയില്ല

മന്ദിരം ബലപ്പെടുത്തിയാല്‍ മതിയെന്നാണ് കഴിഞ്ഞദിവസം പാര്‍ലമെന്റിന്റെ പൈതൃക സമിതി യോഗത്തില്‍ ഭൂരിപക്ഷം എംപിമാരും അഭിപ്രായപ്പെട്ടത്. കമല്‍ നാഥ്, എല്‍.കെ.അദ്വാനി എന്നിവരുള്‍പ്പെടെയുളള പൈതൃകകമ്മിറ്റിയാണ് പാര്‍ലമെന്റ് കെട്ടിടം മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. മുംബൈയില്‍ സര്‍ക്കാറിന്റെ നിയമസഭാ മ്ന്ദിരത്തില്‍ തീ പിടിച്ചത് ദില്ലിയിലും ആശങ്ക ജനിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റ് മന്ദിരം മാറ്റിപ്പണിയെണ്ടതിന്റെ ആവശ്യകത കമ്മിറ്റി പരിഗണിച്ചിരുന്നു.
അനധികൃത നിര്‍മാണങ്ങള്‍ നീക്കിയും ബലപ്പെടുത്തിയും മന്ദിരം നിലനിര്‍ത്തണമെന്ന പാര്‍ലമെന്ററികാര്യ മന്ത്രി പി.കെ. ബന്‍സലിന്റെ നിര്‍ദേശത്തോട് എല്‍.കെ. അദ്വാനിയും മന്ത്രി കമല്‍നാഥുമുള്‍പ്പെടെ എല്ലാവരും യോജിക്കുകയായിരുന്നു.












Click it and Unblock the Notifications