ശബ്ദരേഖ വ്യാജമെന്ന് എംഎം മണി

തന്റെ അന്ത്യം കണ്ടേ അടങ്ങൂ എന്ന മാധ്യമങ്ങളുടെ നിലപാട് അവസാനിപ്പിക്കണം എന്നു എംഎം മണി ആവശ്യപ്പെട്ടു.
എന്നാല്‍ ഈ ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടുണ്ട് എന്നാണ് എംഎം മണി ശക്തമായി ആരോപിക്കുന്നത്. ഇത് തന്നെയും സിപിഎമ്മിനെയും അപകീര്‍ത്തിപ്പെടുത്താനാണ് എന്നും അദ്ദേഹം ആരോപിക്കുന്നു.
ഐഎന്‍ടിയുസി നേതാവ് ബാലുവിനെ കൊന്നത് ഞങ്ങളുടെ ആള്‍ക്കാരാണ് എന്നായിരുന്നു പ്രസംഗത്തിന്റെ ശബ്ദരേഖ. എന്നാല്‍ ബാലുവിനെ കൊന്നത് തങ്ങളാണെന്ന് പറഞ്ഞിട്ടില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് മണി.
സിപിഎം പ്രക്ഷോഭ പരിപാടികളെ കുറിച്ച് മാത്രമാണ് താന്‍ അടിമാലിയില്‍ പ്രസംഗിച്ചത് എന്നാണ് എംഎം മണി അവകാശപ്പെടുന്നത്.
അയ്യപ്പദാസിനെ കൊന്നതിന് പകരമായാണ് ബാലുവിനെ കൊന്നത് എന്നും സിപിഐ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോമലിനെ ചതിച്ചു കൊന്ന ചന്തുവിനെപ്പോലെയാണ് എന്നും ശബ്ദരേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications