നഴ്‌സ് സമരം തീര്‍ന്നു; ക്രൈമിനെ പങ്കെടുപ്പിച്ചില്ല

സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്‌സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി.
ബോണ്ട് സമ്പ്രദായം സുപ്രീം കോടതി അവസാനിപ്പിച്ചതിനാല്‍ അതുവരെ അവര്‍ക്ക് പ്രതിഫലം നല്‍കിയിരുന്നത് സ്‌റ്റൈപ്പന്‍ഡ് എന്ന പേരില്‍ ആയിരുന്നു. അവരെ സ്ഥിരപ്പെടുത്താനോ അവര്‍ക്കു മിനിമം വേജസ് നല്‍കാനോ ആശുപത്രികള്‍ തയാറായിരുന്നില്ല. എന്നാല്‍ ഒരു ദിവസമെങ്കിലും ജോലി ചെയ്തിട്ടുണ്ടെങ്കില്‍ മിനിമം വേജസ് നല്‍കണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അതു പാലിക്കാന്‍ ആശുപത്രി അധികൃതര്‍ സമ്മതിച്ചു.
അതിനിടെ നഴ്‌സുമാരുമായുള്ള ചര്‍ച്ചയില്‍ ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ പങ്കെടുക്കാന്‍ ശ്രമിച്ചത് അധികൃതര്‍ തടഞ്ഞു. തൊഴില്‍ മന്ത്രി ഷിബു ബേബി ജോണാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ സമരം ഒത്തുതീര്‍ക്കുന്നതില്‍ നന്ദകുമാര്‍ ഇടപെട്ടിരുന്നുവെന്ന് മന്ത്രി തന്നെ വെളിപ്പെടുത്തിയിരുന്നു.
ആശുപത്രിക്കെട്ടിടത്തിന് മുകളില്‍ ആത്മഹത്യഭീഷണിയുമായി മൂന്ന് നഴ്‌സുമാര്‍ കയറിയതോടെയാണ് സമരം നാടിന്റെ ശ്രദ്ധയാകര്‍ഷിച്ചത്.
38 മണിക്കൂര്‍ നേരം നീണ്ട ആശങ്കകള്‍ക്കൊടുവില്‍ പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ രംഗത്തെത്തിയതോടെയാണ് കെട്ടിടത്തിന് മുകളില്‍ നിന്നിറങ്ങാന്‍ നഴ്‌സുമാര്‍ തയാറായത്.












Click it and Unblock the Notifications