ആട് ആന്റണി എരുമേലിയില്‍?
എരുമേലി: കുപ്രസിദ്ധ മോഷ്ടാവും പാരിപ്പള്ളിയില് പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായ ആട് ആന്റണി എരുമേലിയില്‍ ഉള്ളതായി പൊലീസ് സംശയിക്കുന്നു. ഇതെ തുടര്‍ന്ന് ആട് ആന്റണിയ്ക്കായി പൊലീസ് എരുമേലിയില്‍ തിരച്ചില്‍ നടത്തി.
കഴിഞ്ഞ ദിവസം ആന്റണിയെ മുക്കൂട്ടുതറ റൂട്ടില്‍ കണ്ടുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് ഇവിടെയെത്തിയത്. മുക്കൂട്ടുതറയിലെ ഒരു കച്ചവട സ്ഥാപനത്തില്‍ ജോലി തേടിയെത്തിയ ആളെ പറ്റിയാണ് ആട് ആന്റണിയാണെന്ന് സംശയം ഉയര്‍ന്നിരിക്കുന്നത്. മുക്കൂട്ടുതറയിലെ തന്നെ ആള്‍താമസം ഇല്ലാത്ത ഒരു വീട്ടില്‍ ഇയാള്‍ കഴിഞ്ഞതായി പോലീസ് നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. ഇവിടെ നിന്ന് ലഭിച്ച ബാഗും ഷര്‍്ട്ടും പൊലീസ് പരിശോധിച്ച് വരികയാണ്.
ആളൊഴിഞ്ഞ വീട്ടില്‍ ഒരു ദിവസം തങ്ങിയതിന് ശേഷം അപ്രത്യക്ഷനായതോടെയാണ് ഇയാള്‍ ആട് ആന്റണിയാണോ എന്ന സംശയം നാട്ടുകാര്‍ക്കിടയില്‍ വ്യാപിച്ചത്. ഇയാളുടെ രൂപം ആട് ആന്റണിയുടേതിന് സമാനമായിരുന്നുവെന്ന് നാട്ടുകാരില്‍ ചിലര്‍ പൊലീസിനോട് പറഞ്ഞു. ഇതെ തുടര്‍ന്ന് ലോക്കല്‍ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ആന്റണിയ്ക്കായി തിരച്ചില്‍ നടത്തുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ തങ്ങുന്ന മേഖലകളില്‍ പ്രത്യേകം നിരീക്ഷണം ഏര്‍്‌പ്പെടുത്തിയിട്ടുണ്ട്.
അടുത്തിടെ കോട്ടയത്തെ ഒരു ലോഡ്ജില്‍ തങ്ങിയയാളെ ആട് ആന്റണിയാണെന്ന് കരുതി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ആളുമാറിപ്പോയ വിവരമറിഞ്ഞതോടെ ഇയാളെ വിട്ടയച്ചു.












Click it and Unblock the Notifications