കൂടങ്കുളത്തിന് ഹൈക്കോടതിയുടെ പച്ചക്കൊടി

കൂടങ്കുളം ആണവ നിലയത്തിന് ലഭിച്ചിരിക്കുന്ന പരിസ്ഥിതി അനുമതിയെ എതിര്‍ത്തു കൊണ്ട് ജി സുന്ദരരാജന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയില്‍ തീര്‍പ്പു കല്‍പ്പിക്കുകയായിരുന്നു കോടതി.
കൂടങ്കുളം ആണവ നിലയത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാരും തമിഴ്‌നാട് സര്‍ക്കാരും വിദഗ്‌ധ സമിതിയെ നിയോഗിച്ചിരുന്നു. ഈ വിദഗ്‌ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കുന്നത് എന്നാണ് കോടതി വിശദീകരിച്ചിരിക്കുന്നത്.
ആണവ നിലയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ തൃപ്‌തികരം ആണെന്നും, നിലയത്തിലെ ഒന്നും രണ്ടും റിയാക്ടറുകള്‍ പ്രവര്‍ത്തനം നടത്താം എന്നും ജസ്റ്റിസുമാരായ പി ജ്യോതിമണി, പി ദേവദാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.












Click it and Unblock the Notifications