കേരളത്തില്‍ ഡീസലിന് 1.14 രൂപ കുറയും

  • Posted By:
Subscribe to Oneindia Malayalam
 Oommen Chandy
കൊച്ചി: കേരളത്തില്‍ ഡീസല്‍ വില ലീറ്ററിന് 1.14 രൂപ കുറയും. വിലവര്‍ധനയിലൂടെ ലഭിച്ച അധിക നികുതി വരുമാനം സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നു വച്ച സാഹചര്യത്തിലാണിത്.
ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.  ഡീസല്‍വില വര്‍ധിപ്പിച്ചത് സാധാരണക്കാരെ ബാധിക്കും. വില വര്‍ധന ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കഴിഞ്ഞ മെയില്‍ പെട്രോളിന് എഴര രൂപ കൂട്ടിയപ്പോഴും സംസ്ഥാന സര്‍ക്കാര്‍ അധികവരുമാനം വേണ്ടെന്ന് വച്ചിരുന്നു. ഡീസല്‍ വിലയില്‍ അഞ്ചു രൂപ വര്‍ധിപ്പിച്ചത് രാജ്യത്തൊട്ടാകെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

വില വര്‍ധനവ് വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. മണ്ണെണ്ണ, പെട്രോള്‍ എന്നിവയെ വിലവര്‍ധനവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും പാചകവാതക സിലിണ്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. ഇനി മുതല്‍ പ്രതിവര്‍ഷം ആറു സിലിണ്ടറുകള്‍ മാത്രമാണ് സബ്‌സിഡി നിരക്കില്‍ ലഭിക്കുക.

English summary
Chief Minister Oommen Chandy said that he would request centre to withdraw the hike of diesel price
Please Wait while comments are loading...