മമതയെ പാട്ടിലാക്കാന്‍ സോണിയ

മമതയെ അനുനയിപ്പിക്കുന്നതിനുള്ള നടപടികള്‍ കോണ്‍ഗ്രസ് കോര്‍കമ്മിറ്റി ചര്‍ച്ചചെയ്യും. രാവിലെ 10 മണിക്ക് പ്രധാനമന്ത്രിയുടെ 7 റേസ് കോഴ്‌സ് റോഡിലെ വസതിയിലാണ് കൂടിക്കാഴ്ച. എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, പി. ചിദംബരം തുടങ്ങിയവരും കോര്‍ കമ്മിറ്റിയില്‍ പങ്കെടുക്കും.
സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎയിലെ വിലപ്പെട്ട സഖ്യകക്ഷിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദന്‍ ദ്വിവേദി വ്യക്തമാക്കി. മമത ഉയര്‍ത്തിയ വിഷയങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്യും. യുപിഎ വിട്ടെങ്കിലും ബിജെപിക്കൊപ്പം പോകരുതെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് മമതയോട് അഭ്യര്‍ഥിച്ചു.
അതേസമയം ധൃതി പിടിച്ചുള്ള തീരുമാനത്തിന് തൃണമൂല്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് എന്‍സിപി മുന്നറിയിപ്പ് നല്‍കി. യുപിഎയില്‍ നിന്ന് പുറത്തു പോകാനുള്ള തൃണമൂലിന്റെ തീരുമാനം രാജ്യത്തിന് നല്ലതാണെന്ന് ജനതാദള്‍ (യു) നേതാവ് നിതീഷ്‌കുമാര്‍ പറഞ്ഞു.
മമത പിന്തുണ പിന്‍വലിച്ചതോടെ യുപിഎ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ന്യൂനപക്ഷമായിരിക്കുകയാണ്. ഡീസല്‍ വില വര്‍ധന, പാചക വാതക സിലിണ്ടര്‍ പരിമിതപ്പെടുത്തല്‍ എന്നിവയ്ക്കു പുറമേ ചില്ലറ വില്പന മേഖലയില്‍ വിമദശ നിക്ഷേപത്തിന് അനുമതി നല്‍കിയ യുപിഎ സര്‍ക്കാരിന്റെ തീരുമാനമാണ് മമത ഇടയാന്‍ ഇടയാക്കിയത്.












Click it and Unblock the Notifications