കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കള്ള് ചെത്ത് ഉടന്‍ നിരോധിക്കാനാവില്ലെന്ന് മാണി

  • By Nisha Bose
Google Oneindia Malayalam News

KM Mani
കോട്ടയം: കള്ള് ചെത്ത് നിരോധനം പെട്ടന്ന് നടപ്പാക്കാനാകില്ലെന്ന് ധനമന്ത്രി കെഎം മാണി പറഞ്ഞു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ. കള്ള് നിരോധനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മാണി.

കള്ള് നിരോധനവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകളുമായി യുഡിഎഫിലെ പ്രമുഖ കക്ഷികളായ മുസ്ലീം ലീഗും കോണ്‍ഗ്രസും രംഗത്തു വന്നിരുന്നു. സംസ്ഥാനത്ത് കള്ളുചെത്ത് വ്യവസായം നിര്‍ത്തണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടപ്പോള്‍ സാധ്യമല്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചിരിക്കുന്നത്.

സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് ലീഗിന്റെ ലക്ഷ്യമെന്ന് മുസ്ലീംലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കിയിരുന്നു. വിഷയം അടുത്ത യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനാണ് ലീഗിന്റെ തീരുമാനം. കള്ള് നിരോധം അപ്രായോഗികമാണെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല.

കള്ള് വ്യവസായം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേരളത്തിലെ വിവിധ കോടതികളിലായി 20, 547 അബ്കാരി കേസുകള്‍ നിലവിലുണ്ട്. കള്ളിന്റെ മറവിലാണ് വ്യാജമദ്യവും ചാരായവും വില്‍ക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അബ്കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേയറ്റത്തുള്ള വില്‍പ്പനക്കാരന്‍ മാത്രമാണ്. വന്‍കിടക്കാര്‍ രക്ഷപെടുകയാണെന്നും കോടതി പറഞ്ഞു.

കള്ളുവില്‍പനയുടെ പേരിലുള്ള വ്യാജമദ്യ വില്‍പന ചാരായനിരോധത്തെ പരാജയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ജസ്റ്റിസ് സി. എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബി.പി.റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതിയുടെ അഭിപ്രായം പരിഗണിച്ച് അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്ക് സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.

English summary
The recent Kerala High Court observation on the possibility of banning toddy in the state has sparked a debate, with most political leaders opposing the idea fearing it would bring an end to centuries- old traditional occupation and render thousands jobless
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X