ബസുകളുടെ മത്സരയോട്ടം; പൊലിഞ്ഞത് രണ്ട് ജീവനുകള്‍

സംഭവത്തെ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഓടനാവട്ടത്തും പരിസരപ്രദേശങ്ങളിലും നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്.
കൊട്ടാരക്കരയില്‍ നിന്ന് പരവൂര്‍ ഭാഗത്തേക്കുപോയ ശരണ്യ എന്ന സ്വകാര്യ ബസാണ് വീട്ടമ്മമാരെ ഇടിച്ചിട്ടത്. ട്രാന്‍സ്‌പോര്‍ട്ട് ബസുമായി മത്സരയോട്ടം നടത്തുന്നതിനിടെയാണ് ബസ് അപകടത്തില്‍ പെട്ടത്. എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട ശേഷമാണ് ബസ് വഴിയാത്രക്കാരായ വീട്ടമ്മമാരുടെ നേര്‍ക്ക് പാഞ്ഞുകയറിയത്. ബൈക്ക് യാത്രക്കാരന്‍ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ഷെരീഫാബീവി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അപകടത്തില്‍ പെട്ട സ്വകാര്യ ബസ് മൂന്ന് മാസം മുന്‍പ് ഇതേ സ്ഥലത്ത് വച്ച് മതിലിടിച്ച് തകര്‍ത്തിരുന്നതായി നാട്ടുകാര്‍ പറയുന്നു.












Click it and Unblock the Notifications